മെസി ബാഴ്സയോട് വിട പറയുന്നു; ക്ലബിനെ തീരുമാനം അറിയിച്ചു
ബാഴ്സലോണ: ആശങ്കകൾക്ക് വിരാമമയി. ബാഴ്സയുമായുള്ള കരാർ അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ച് സൂപ്പർ താരം ലയണൽ മെസി ക്ലബ് അധികൃതർക്ക് കത്ത് നൽകി. 2021 വരെ യുള്ള കരാർ റദ്ദാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
സീസണ് അവസാനിച്ചാൽ എപ്പോൾ വേണമെങ്കിലും താരത്തിനു ക്ലബ് വിട്ടു പോകാം എന്ന നിബന്ധനയോടെയായിരുന്നു കരാർ.ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേണ്‍ മ്യൂണിക്കിനോട് 8-2ന് പരാജയപ്പെട്ടതിന് ശേഷം ബാഴ്സക്കുള്ളിലെ ആഭ്യന്തര പൊട്ടിത്തെറി വാർത്തയായിരുന്നു. ഇതാണ് മെസിയുടെ പെട്ടന്നുള്ള തീരുമാനത്തിനു പിന്നിലെന്നാണ് വിവരം.
ക്ലബ്ബ് വിടാനുള്ള തീരുമാനം മെസി അറിയിച്ചതിനു പിന്നാലെ മുൻ ക്യാപ്റ്റൻ കാർലോസ് പിയോൾ മെസിക്ക് യാത്രയയപ്പ് സന്ദേശം ട്വീറ്റ് ചെയ്തു.എന്നാൽ മെസി ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്ന് വ്യക്തമാക്കിയിട്ടില്ല.
2004 മുതൽ ബാഴ്സയ്ക്ക് ഒപ്പം കൂടിയ മെസിയുടെ 16 വർഷത്തെ ബാഴ്സ ജീവിതത്തിൽ 485 കളികളിൽ നിന്ന് 444 ഗോളുകൾ സ്വന്തമാക്കി. ബാലൻദ്യോർ പുരസ്കാരം ഈ പ്രതിഭക്ക് അലങ്കാരമായത് 6 തവണ. പത്ത് ലാ ലീഗ നാല് ചാമ്പ്യൻസ് ലീഗ് ആറ് കോപ്പ ഡെൽ റെ എന്നിങ്ങനെ മുപ്പത്തിമൂന്ന് കിരീടങ്ങൾ ബാഴ്സയുടെ അലമാരയിൽ എത്തിച്ചാണ് മെസിയുടെ പടിയിറക്കം.
No comments
Post a Comment