Header Ads

  • Breaking News

    ജീവനക്കാരന് കോവിഡ് ഏഴോംബേങ്ക് ഹെഡ് ഓഫീസും മെയിൻ ബ്രാഞ്ചും ഒരാഴ്ച്ച അടച്ചിടും



    ഏഴോം:

    ഏഴോം സർവീസ് സഹകരണ ബാങ്കിന്റെ
    ഹെഡ് ഓഫീസ് മെയിൻബ്രാഞ്ച് എന്നിവ
    (19 /8 / 2020)
    ഇന്നു മുതൽ ഒരാഴ്ചകാലത്തേക്ക് അടച്ചിടുകയാണ്. ബാങ്കിലെ
    ഹെഡാഫിസിൽ പ്രവർത്തിക്കുന്ന ഒരു ജീവനക്കാരന്
     സമ്പർക്കം മൂലം
    കോവിഡ് 19 പോസിറ്റീവായതിനെ തുടർന്നാണ് തീരുമാനം

    ഈപശ്ചാത്തലത്തിൽ
    ആരോഗ്യ പ്രവർത്തകരുടെ സുരക്ഷാ മാനദണ്ഡങ്ങളും
    നിർദ്ദേശങ്ങളും പാലിച്ചു കൊണ്ട് ബേങ്കിൻ്റെ 
     ഹെഡ് ഓഫീസും മെയിൻ ബ്രാഞ്ചും അടുത്ത ചൊവ്വാഴ്ച വരെ ( 25/8/20) തുറന്നു പ്രവർത്തിക്കുന്നതല്ല എന്ന് ബേങ്ക് ഭരണസമിതിയും സെക്രട്ടറിയും അറിയിച്ചു.

     ബേങ്കിൻറെ ഇതര ബ്രാഞ്ചുകൾ മുഖേന മെയിൻ ബ്രാഞ്ചിലെ അക്കൗണ്ട് ഉടമകൾക്ക് നിയന്ത്രിതമായ
     ഇടപാടുകൾ നടത്താവുന്നതാണ് .
    (വായ്പാ തിരിച്ചടവ് ,SBറസീറ്റ് മുതലായവ)

    രോഗബാധിതനായ ജീവനക്കാരൻ ആഗസ്ത് 7 മുതൽ കോറണ്ടൈനിൽ  ആയതിനാൽ ആശങ്കപ്പെടുവാനില്ലെന്നും 7/8/20 ന്  പ്രസ്തുത ജീവനക്കാരൻ ആൻറിജൻ ടെസ്റ്റ് നടത്തി റിസൽട്ട് നെഗറ്റീവായതിനാൽ ഈ വ്യക്തിയിൽ നിന്നും രോഗ വ്യാപന സാധ്യത
     കുറവാണെന്നും ആരോഗ്യ പ്രവർത്തകർ അഭിപ്രായപ്പെട്ടതിനാൽ ഇടപാടുകാരിൽ യാതൊരു വിധ ഉൽകണ്ഠയും ഉണ്ടാകേണ്ടതില്ലെന്നും അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad