Header Ads

  • Breaking News

    താവം മേൽപ്പാലം; സ്ലാബുകൾക്കിടയിലെ ഇരുമ്പുപട്ട മുറിഞ്ഞു


    പഴയങ്ങാടി
    പഴയങ്ങാടി-താവം റെയിൽവേ മേൽപ്പാലത്തിന്റെ സ്ലാബുകൾക്കിടയിലെ ഇരുമ്പുപട്ട മുറിഞ്ഞുവിണു. 30 സെൻറിമീറ്ററിലധികം നീളത്തിലുള്ള ഇരുമ്പുപട്ടയാണ് കഴിഞ്ഞദിവസം മുറിഞ്ഞുവീണത്‌.
    സ്ലാബുകൾക്കിടയിലെ ഇരുമ്പുപട്ട മുറിഞ്ഞനിലയിൽ എന്ന തലക്കെട്ടോടെ ഈ വർഷം ജനുവരിയിൽ ഇതിന്റെ അപകടാവസ്ഥയെക്കുറിച്ച് മാതൃഭൂമി വാർത്ത നൽകിയിരുന്നു. അന്ന് ചെറിയ തോതിലാണ് പൊട്ടിയിരുന്നത്. അന്ന് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെങ്കിലും അവരത് കാര്യമാക്കാത്തതാണ് ഇപ്പേൾ പൊട്ടിവീഴാനിടയായത്.

    കെ.എസ്.ടി.പി. റോഡിലൂടെ ഭാരവാഹനങ്ങൾ ഇടതടവില്ലാതെ പോകുന്ന വഴിയിലാണ് താവം മേൽപ്പാലം. അന്ന് ചെറിയ തോതിൽ പൊട്ടിയപ്പോൾ തന്നെ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ എടുത്തടിക്കുന്ന പ്രതീതിയാണുണ്ടായിരുന്നത്. ഇരുചക്രവാഹനയാത്ര ചെയ്യുന്നവർക്ക് ഇത് ഭീഷണിയാകുന്ന കാര്യവും അന്ന് വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വേഗത്തിൽ വരുന്ന ഇരുചക്ര വാഹനങ്ങൾക്ക് ഇരുമ്പുപട്ട മുറിഞ്ഞ് വീണത് കൂടുതൽ അപകടത്തിനിടയാക്കും.
    അഞ്ചുവർഷത്തെ കാത്തിരിപ്പിനുശേഷമാണ് മേൽപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഒരുവർഷം പിന്നിട്ടപ്പോൾ തന്നെ പാലത്തിന്റെ നിർമാണത്തിലെ അപാകം വെളിവാകുകയാണ്‌.

    No comments

    Post Top Ad

    Post Bottom Ad