കുട്ടിയെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ
നിറമണ്‍കടവ് കടുവാക്കുഴിക്കര തടത്തിരികത്ത് വീട്ടില്‍ അഭിരാമി (22), വാമനപുരം മിതൃമ്മല തടത്തരികത്ത് വീട്ടില്‍ അമല്‍ (23) എന്നിവര്‍ ആണ് വെഞ്ഞാറമൂട് പോലീസിന്റെ വലയിലായത്.
ഇരുവരും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. പരിചയം പ്രണയമാകുകയും ഒടുവില്‍ ഒളിച്ചോടുകയുമായിരുന്നു.രണ്ടര വയസുളള കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ശിശുസംരക്ഷണ നിയമപ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.
ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അഭിരാമിയെയും കാമുകന് അമലിനെയും പോലീസ് പിടികൂടിയത്. വെഞ്ഞാറമൂട് സി ഐ വി. കെ.വിജയരാഘവന്റെ നേതൃത്വത്തില്‍ എസ്ഐ എസ്. കുമാര്‍ , സി പി ഒ സഫീജ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്
No comments
Post a Comment