Header Ads

  • Breaking News

    പഴയങ്ങാടി അക്ഷയ കേന്ദ്രത്തിലെ ജീവനക്കാർക്ക് കോവിഡ്


    പഴയങ്ങാടി: ഏഴോം പഴയങ്ങാടിയിലെ അക്ഷയ കേന്ദ്രത്തിലെ 2 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴോത്ത് നടന്ന ആൻ്റിജൻ ടെസ്റ്റിലാണ് കോവിഡ് സ്ഥീരികരിച്ചത്.നിരവധിയാളുകളാണ് ഇവരുടെ സമ്പർക്ക പട്ടികയിൽ ഉള്ളത്.ദിവസവും നിരവധിപ്പേർ വന്നു പോകുന്ന അക്ഷയ കേന്ദ്രത്തിലെ ജീവനക്കാർക്ക് കോവിഡ് ബാധിച്ചത് പഴയങ്ങാടിയിലും ഏഴോത്തും ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നത് ആരോഗ്യ പ്രവർത്തകർക്കും പോലീസിനും വലിയ തലവേദനയുണ്ടാക്കും. വരും ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏഴോത്തും പഴയങ്ങാടിയിലും ഏർപ്പെടുത്തും'

    No comments

    Post Top Ad

    Post Bottom Ad