Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ കൊവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് കൂടുതല്‍ വാര്‍ഡുകള്‍ അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു


    കണ്ണൂർ : 

    സമ്പര്‍ക്കം മൂലമുള്ള കൊവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് കണ്ണൂര്‍ കോര്‍പറേഷനിലെയും അഞ്ചരക്കണ്ടി, ചെമ്പിലോട് പഞ്ചായത്തുകളിലെയും കൂടുതല്‍ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 15-23 ഡിവിഷനുകളും അഞ്ചരക്കണ്ടി പഞ്ചായത്തിലെ 1, 2, 6-15, ചെമ്പിലോട് പഞ്ചായത്തിലെ 1-14, 18, 19, കോളയാട് 4, 9, 10, 13, കോട്ടയം മലബാര്‍ 4, 6, 9, 13, പെരളശ്ശേരി 6, മുണ്ടേരി 11, 12, പാട്യം 5, ചെങ്ങളായി 14, ചെറുതാഴം 12, ധര്‍മ്മടം 5, പെരളശ്ശേരി 5, മാലൂര്‍ 8, മുഴക്കുന്ന് 10, വേങ്ങാട് 1, ആന്തൂര്‍ 24, 28, പായം 14, കല്ല്യാശ്ശേരി 7, പാപ്പിനിശ്ശേരി 12 എന്നീ വാര്‍ഡുകളുമാണ് പൂര്‍ണമായി അടച്ചിടുക.

    അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ കോളയാട് 12, മാങ്ങാട്ടിടം 5, ചെറുതാഴം 3, വേങ്ങാട് 17, ചൊക്ലി 17, ഇരിട്ടി 21 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളും കണ്ടെയിന്‍മെന്റ് സോണുകളാക്കും.

    സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്  ഇരിട്ടി നഗര സഭയിലെ ഉളിയിൽ ടൗൺ പൂർണമായും അടച്ചിട്ടു.  ഇരിട്ടി താലൂക്കാശുപത്രിയിൽ നിന്നും സമ്പർക്കത്തിലൂടെ ഉളിയിൽ സ്വദേശിനിയായ സ്ത്രീക്ക് കഴിഞ്ഞദിവസം  കോവിഡ്   സ്ഥിരികരിച്ചതിനെ തുടർന്നാണ് ടൗൺ അടച്ചിടാൻ തീരുമാനിച്ചത്.  സ്ത്രിയുടെ വീട് ഉൾക്കൊള്ളുന്ന വാർഡ് ഹോട്ട് സ്പോട്ടായി ജില്ലാ ഭരണ കൂടം കഴിഞ്ഞ ദിവസം  പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച ചേർന്ന  നഗരസഭ സുരക്ഷാ സമിതി യോഗമാണ്  സമ്പർക്ക സാധ്യത കണക്കിലെടുത്ത് ഉളിയിൽ ടൗൺ പരിധിയിലെ മുഴുവൻ സ്ഥാപനങ്ങളും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടാൻ തീരുമാനിച്ചത് .

    No comments

    Post Top Ad

    Post Bottom Ad