കോവിഡ് സമ്പർക്കവ്യാപനം : ഏഴോം, മാട്ടൂൽ പഞ്ചായത്തുകളിൽ അതിജാഗ്രതാ നിർദേശം
കോവിഡ് സമ്പർക്ക വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ഏഴോം, മാട്ടൂൽ പഞ്ചായത്തുകളിൽ കൂടുതൽ ജാഗ്രത പാലിക്കാൻ പഞ്ചായത്ത്, പോലീസ്, ആരോഗ്യപ്രവർത്തകർ കർശന നിർദേശം നൽകി. ഇതനുസരിച്ച് അവശ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാരസ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമെ പ്രവർത്തിക്കൂ. സർക്കാർ ഓഫീസുകൾ, ബാങ്കുകൾ എന്നിവ വഴിയുള്ള സേവനങ്ങൾ താത്കാലികമായി നിർത്തിവെക്കും
ആസ്പത്രി, മറ്റ് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമെ വാഹനഗതാഗതം അനുവദിക്കൂ. പൊതുഗതാഗത സംവിധാനങ്ങൾ അനുവദിക്കുന്നതല്ല. ഇരുചക്രവാഹനങ്ങളിൽ ഒന്നിൽ കൂടുതൽ പേർ യാത്ര ചെയ്യുന്നത് കർശനമായി നിരോധിക്കും. ഞായറാഴ്ച സമ്പൂർണ ലോക്ഡൗണായിരിക്കും
മാട്ടൂൽ പഞ്ചായത്ത് പ്രസിഡൻറ്് കെ.വി. അലി, ഏഴോം പഞ്ചായത്ത് പ്രസിഡൻറ്് ഡി. വിമല, പഴയങ്ങാടി എസ്.ഐ. ജയചന്ദ്രൻ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് ഇക്കാര്യം അറിയിച്ചത്.
മാടായി പഞ്ചായത്തിലെ കോഴി ബസാർ, മൊട്ടാമ്പ്രം എന്നിവയുടെ ഉൾപ്പെടെയുള്ളവ സ്ഥലത്തെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനസമയം രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ്. ഞായറാഴ്ച സമ്പൂർണ ലോക്ഡൗണായിരിക്കും.
കൂടുതൽ വാർത്തകൾക്ക്
No comments
Post a Comment