വായില്‍ വെള്ളംനിറച്ച ശേഷം കോവിഡ് പോസിറ്റീവ് ആണോന്ന് കണ്ടെത്താം:പരീക്ഷണം വിജയമാക്കി എയിംസ്
കൊവിഡ് പരിശോധനയ്ക്ക് സാമ്ബിളെടുക്കാനുള്ള പുതിയ രീതി നടപ്പിലാക്കി ഡല്‍ഹി എയിംസ്. വായില്‍ വെള്ളം നിറച്ചശേഷം അത് പരിശോധിച്ചാല്‍ കൊവിഡ് പോസിറ്റീവ് ഉണ്ടോയെന്ന് കണ്ടെത്താമെന്നുള്ളതാണ് പുതിയ രീതി. എയിംസിലെ 50 രോഗികളില്‍ നടത്തിയ പരീക്ഷണം വിജയകരമായതായാണ് ഐ.സി.എം.ആര്‍ അറിയിച്ചിരിക്കുന്നത്.
ഗുരുതരമല്ലാത്ത രോഗികള്‍ക്ക് ഈ പരിശോധന മതിയെന്നാണ് ഐ.സി.എം.ആര്‍ വിശദീകരിക്കുന്നത്. പുതിയ രീതിമൂലം സ്രവം ശേഖരിക്കുമ്ബോഴുള്ള രോഗവ്യാപന സാദ്ധ്യത കുറയുമെന്നാണ് കണ്ടെത്തല്‍.
അതേസമയം പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ വിതര ആവും ആദ്യം വിതരണത്തിന് എത്തുക എന്നാണ് സൂചന. അടുത്ത വര്‍ഷം പകുതിയോടെ വാക്സിന്‍ വിതരണത്തിന് എത്തുമെന്നാണ് പ്രതീക്ഷ.
കൊവിഡ് വാക്‌സിന്‍ സജ്ജമായാല്‍ ഉടന്‍ ഇന്ത്യയില്‍ എത്തിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. രാജ്യത്ത് 50 ലക്ഷം വാക്‌സിന്‍ എത്തിക്കുമെന്നാണ് വിവരം. മുന്‍നിര പ്രതിരോധ പ്രവര്‍ത്തകര്‍, സൈനികര്‍, ഗുരുതരാവസ്ഥയില്‍ ഉള്ളവര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണനയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
No comments
Post a Comment