Header Ads

  • Breaking News

    വൈദ്യുതി സംബന്ധമായ പരാതികൾക്ക് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

    കണ്ണൂര്‍ ജില്ലയില്‍ കാറ്റും മഴയും ശക്തമായതിനെ തുടര്‍ന്ന് വൈദ്യുതി മേഖലയില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി കണ്ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. പരാതികള്‍ 9496018442 എന്ന വാട്സ് ആപ്പ് നമ്പര്‍ മുഖേനയോ 9496011176, 9496011177, 9496018442 എന്നീ നമ്പറുകളില്‍ നേരിട്ടോ അറിയിക്കാം. വൈദ്യുതി സംബന്ധമായ എല്ലാ സേവനങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഉപഭോക്താക്കള്‍ നേരിട്ട് ഓഫീസില്‍ പോകുന്നത് പൂര്‍ണ്ണമായും ഒഴിവാക്കുക.

    No comments

    Post Top Ad

    Post Bottom Ad