പഴയങ്ങാടി താലൂക്ക് ആശുപത്രി: അമ്മയും കുഞ്ഞും ബ്ലോക്ക് ഒന്നാംഘട്ടം രണ്ടു മാസത്തിനകം പൂര്‍ത്തിയാവും
പഴയങ്ങാടി താലൂക്ക് ആശുപത്രി അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടത്തിന്റെ ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടു മാസത്തിനകം പൂര്‍ത്തിയാകും. ഒമ്പത് കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.
നിലവില്‍ മൂന്ന് കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. രണ്ട് മാസത്തിനകം ഇത് പൂര്‍ത്തീകരിക്കും. സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സയ്ക്ക് പ്രത്യേക പരിഗണന ലഭിക്കാനാണ് മെറ്റേണിറ്റി ബ്ലോക്ക് നിര്‍മ്മിക്കുന്നത്. ഗ്രൗണ്ട് ഫ്ലോര്‍ ഉള്‍പ്പടെ മൂന്ന് നിലകളിലായാണ് 42000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുളള കെട്ടിടം നിര്‍മ്മിക്കുക. താഴത്തെ നിലയില്‍ റിസപ്ഷന്‍, ഒ.പി വിഭാഗം, വാര്‍ഡ്, നഴ്സിംഗ് റൂം, സ്‌കാനിംഗ്, ഫാര്‍മസി സ്റ്റോര്‍, ഒബ്സര്‍വേഷന്‍ റൂം, ഡോക്ടര്‍മാര്‍ക്കുള മുറി, കാത്തിരിപ്പ് കേന്ദ്രം, സെക്യൂരിറ്റി റൂം എന്നിവയും ഒന്നാം നിലയില്‍ ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, ന്യൂബോണ്‍ കെയര്‍, സ്റ്റൈബിലൈസേഷന്‍ യൂണിറ്റ്, സ്റ്റാഫ് റൂം തുടങ്ങിയവയും രണ്ടാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, വാര്‍ഡ്, ഡോക്ടമാര്‍, ജീവനക്കാര്‍ എന്നിവര്‍ക്കുള്ള വിശ്രമ മുറി, ഡൈനിംഗ് ഹാള്‍ എന്നിവയുമാണ് സജ്ജീകരിക്കുക.
ആറ് കോടിയുടെ രണ്ടാംഘട്ട പ്രവൃത്തിയുടെ ടെണ്ടര്‍ പൂര്‍ത്തിയാക്കി അടുത്ത മാസം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കല്യാശ്ശേരി മണ്ഡലം എം.എല്‍.എ ടി.വി രാജേഷിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നത്. ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ടി.വി രാജേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ വിലയിരുത്തി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി. അനീഷും ഒപ്പമുണ്ടായിരുന്നു.
No comments
Post a Comment