Header Ads

  • Breaking News

    സ്വകാര്യ ബസുകളുടെ നികുതി ഒഴിവാക്കി

    തിരുവനന്തപുരം:
    സ്വകാര്യ ബസുകളുടെ നികുതി സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. മൂന്ന് മാസത്തേക്കാണ് നികുതി ഒഴിവാക്കിയത്. സ്‌കൂള്‍ ബസുകളുടെ നികുതിയും ഒഴിവാക്കിയിട്ടുണ്ട്.

    സ്വകാര്യ ബസുകള്‍ക്ക് ഇനി ഇളവുകള്‍ ഉണ്ടാകില്ലെന്നും ഓടിയില്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. നികുതി ഒഴിവാക്കിയതിലൂടെ 90 കോടി നഷ്ടമാണ് സര്‍ക്കാരിനുണ്ടാകുക.

    കൊവിഡ്- 19 നിയന്ത്രണങ്ങളെ തുടര്‍ന്ന് വലിയ പ്രതിസന്ധിയിലൂടെയാണ് സ്വകാര്യ ബസ് മേഖല മുന്നോട്ടുപോകുന്നത്. വളരെ കുറച്ച് ബസുകളാണ് നിരത്തിലുള്ളത്.

    No comments

    Post Top Ad

    Post Bottom Ad