മദ്യവില്‍പനയുടെ സമയം നീട്ടണമെന്ന് ബെവ്‌കോ
സംസ്ഥാനത്തെ മദ്യവില്‍പനയുടെ സമയം നീട്ടണമെന്ന് ബെവ്‌കോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഔട്ടലെറ്റുകളില്‍ അടക്കം പ്രവര്‍ത്തനസമയം 2 മണിക്കൂര്‍ വരെ അധികം നീട്ടാനാണ് ശുപാര്‍ശ. നിലവില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയാണ് വില്‍പന സമയം. ഇത് വൈകുന്നേരം 7 മണി വരെ നീട്ടാനാണ് ശുപാര്‍ശ.
ഓണവില്‍പന മുന്നില്‍ കണ്ടാണ് ബെവ്‌കോ ഇപ്പോള്‍ ഇത്തരമൊരു ശുപാര്‍ശയുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഓണം സീസണിലാണ് ബെവ്‌കോയില്‍ ഏറ്റവും കൂടുതല്‍ മദ്യ വില്‍പന നടക്കാറ്. ഇതുകൂടാതെ സാധാരണ ഗതിയില്‍ ഓഫീസ് ജോലി കഴിഞ്ഞ് ഇറങ്ങുന്നവര്‍ക്ക് 5 മണിക്ക് മദ്യഷോപ്പുകള്‍ അടയ്ക്കുന്നതുമൂലം മദ്യം വാങ്ങാന്‍ കഴിയാത്ത സ്ഥിതിയും ഉണ്ടെന്ന് ബെവ്‌കോ ചൂണ്ടിക്കാട്ടുന്നു.
എന്തായാലും തങ്ങളുടെ ആവശ്യത്തിൽ സര്‍ക്കാര്‍ ഉചിതമായ നിലപാട് കൈകൊള്ളുമെന്നാണ് ബെവ്‌കോയുടെ പ്രതീക്ഷ . ഓണം അടുത്തെത്തിയതു കൊണ്ടുതന്നെ വിഷയത്തില്‍ എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ എന്നും ബെവ്‌കോ അധികൃതര്‍ പറയുന്നു

No comments
Post a Comment