Header Ads

  • Breaking News

    മകനെ കൊലപ്പെടുത്തിയ ശേഷം ഗര്‍ഭിണിയായ അമ്മ ആത്മഹത്യ ചെയ്തു



    ആലപ്പുഴ:

    വീടിനുള്ളില്‍ മകനെ കൊലപ്പെടുത്തിയ ശേഷം ഗര്‍ഭിണിയായ അമ്മ ആത്മഹത്യ ചെയ്തു. ആലപ്പുഴ കോടംതുരുത്തിലാണ് സംഭവം. പെരിങ്ങോട്ട് നികര്‍ത്തില്‍ വിനോദിന്റെ ഭാര്യ രജിത (30) മകന്‍ വൈഷ്‌ണവ് (10) എന്നിവരാണ് മരിച്ചത്. ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് രജിതയുടെ മൃതദേഹം. മകന്റെ മൃതദേഹം കട്ടിലിന്റെ കാലില്‍ കെട്ടിയ നിലയിലാണ്. കടബാധ്യത മൂലമാണ് ആത്മഹത്യയെന്നും മകന്‍ തനിച്ചായാല്‍ അവനെ ആരും നോക്കില്ലെന്നും അതിനാല്‍ മരിക്കുന്നു എന്നും എഴുതിയ ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെടുത്തു. ഭര്‍ത്താവ് വിനോദ് ഇന്നലെ വീട്ടില്‍ ഉണ്ടായിരുന്നില്ല. രാവിലെ ഭര്‍തൃമാതാവും പിതാവും വാതില്‍ തള്ളിത്തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. മരിച്ച രജിത നാലുമാസം ഗര്‍ഭിണിയാണ്. സംഭവത്തില്‍ കുത്തിയതോട് പൊലീസ് അന്വേഷണം തുടങ്ങി.

    No comments

    Post Top Ad

    Post Bottom Ad