Header Ads

  • Breaking News

    ദീർഘദൂര യാത്രികർക്ക് ആശ്വാസം;രാമപുരത്ത് 'ടേക് എ ബ്രേക്ക്' പാർക്ക് ഒരുങ്ങുന്നു.


    പിലാത്തറ-പാപ്പിനിശ്ശേരി റോഡിൽ വിശ്രമപാർക്ക് ഒരുങ്ങുന്നു. പൊതുമരാമത്ത് വകുപ്പിന്റെ 40 സെൻറ്‌ സ്ഥലത്താണ് കെ.എസ്.ടി.പി. വിശ്രമപാർക്ക് നിർമിക്കുന്നത്. ടി.വി.രാജേഷ് എം.എൽ.എ. മുൻകൈയെടുത്താണ് പദ്ധതി നടപ്പാക്കുന്നത്.പാപ്പിനിശ്ശേരി-പിലാത്തറ റോഡിലൂടെ ദിനംപ്രതി കടന്നുപോകുന്ന അനേകം യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാണ് ഈ പദ്ധതി. സ്ത്രീകൾ ഉൾപ്പെടെയുള്ള ദീർഘദൂരയാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും കുട്ടികൾക്ക് കളിക്കാനുമുള്ള സൗകര്യങ്ങളോടെ സജ്ജീകരിക്കുന്ന പാർക്കിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്.



    ഭക്ഷണശാല,ശൗചാലയം,ഓപ്പൺ തീയേറ്റർ,വാട്ടർ ഫൗണ്ടൻ, ഇരിപ്പിടങ്ങൾ,നടപ്പാത,ചുറ്റുമതിൽ തുടങ്ങിയവ ഒരുക്കുന്നതിന് 1.76 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.കിണർ-കെട്ടിടനിർമ്മാണവും പൂന്തോട്ട നിർമ്മാണവും ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു.20 ലേറെ വാഹനങ്ങൾക്കായുള്ള പാർക്കിങ് സൗകര്യവും മുലയൂട്ടൽകേന്ദ്രം വസ്ത്രം മാറാനുള്ള മുറി എന്നിവയും ഉണ്ടാകും.

    വിശ്രമപാർക്കിന് എതിർഭാഗത്ത് ഒരു ഓപ്പൺ ജിമ്മും സജ്ജീകരിക്കും. ഇതിനായി 50 ലക്ഷം രൂപയുടെ പദ്ധതിനിർദേശം സംസ്ഥാന ടൂറിസം മന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. അതുകൂടി വന്നാൽ ടേക്ക് എ ബ്രേക്ക് കൂടുതൽ സജീവമാകും. ഇത് ടൂറിസം ഡയറക്ടറുടെ പരിഗണനയിലാണ്.

    No comments

    Post Top Ad

    Post Bottom Ad