കണ്ണൂരിൽ വീണ്ടും കൊവിഡ് മരണം; മരിച്ചത് തളിപ്പറമ്പ് സ്വദേശി
കണ്ണൂർ:
കണ്ണൂരിൽ വീണ്ടും കൊവിഡ് മരണം. തൃച്ചംബരം സ്വദേശിയും തളിപ്പറമ്പ് അക്കിപ്പറമ്പ് യുപി സ്‌കൂള്‍ റിട്ട. പ്രധാന അധ്യാപകനുമായ സി വി വേണുഗോപാലനാണ് (81) മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം കോഴിക്കോട് മെഡിക്കല്‍ കോളേജിൽ വെച്ചായിരുന്നു അന്ത്യം. ഇദ്ദേഹത്തിന്റെ ഭാര്യയും മകന്റെ മകളും ഡ്രൈവറും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്, ചികിത്സക്കിടയിലാണ് രോഗം ബാധിച്ചതെന്ന് കരുതുന്നു. സംസ്‌ക്കാരം കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കോഴിക്കോട് നടക്കും.
ഭാര്യ: ചന്ദ്രമതി (റിട്ട. അധ്യാപിക, സീതീ സാഹിബ് ഹൈസ്‌കൂള്‍, തളിപ്പറമ്പ്).
മക്കള്‍: ശ്രീവിദ്യ (അധ്യാപിക, കാട്ടുകുക്കെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാസര്‍ഗോഡ്), ശ്രീജിത്ത് (അമേരിക്ക).
മരുമക്കള്‍: കെ കെ ദിനേശന്‍ (മസ്‌ക്കറ്റ് ), വിജി.
സഹോദരങ്ങള്‍: ഹരിദാസന്‍, രാമചന്ദ്രന്‍, ബാബുരാജ്, ഭാര്‍ഗവി, വിലാസിനി, പരേതനായ അച്ചുതന്‍
No comments
Post a Comment