Header Ads

  • Breaking News

    മഴ കനക്കും; കണ്ണൂരിൽ റെഡ് അലർട്ട്


    തിരുവനന്തപുരം: കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിലും അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.


    റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ :

    • 2020 ഓഗസ്റ്റ് 8 : കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി
    • 2020 ഓഗസ്റ്റ് 9 : ഇടുക്കി, മലപ്പുറം, വയനാട്
    ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും. അതീവ ജാഗ്രത പുലർത്തേണ്ടതാണ്.


    ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ :
    • 2020 ഓഗസ്റ്റ് 8 : പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കാസർഗോഡ്.
    • 2020 ഓഗസ്റ്റ് 9 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
    • 2020 ഓഗസ്റ്റ് 10 : മലപ്പുറം, കണ്ണൂർ
    എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.


    യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
    • 2020 ഓഗസ്റ്റ് 8 : തിരുവനന്തപുരം, കൊല്ലം.
    • 2020 ഓഗസ്റ്റ് 9 : ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്.
    • 2020 ഓഗസ്റ്റ് 10 : ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കാസർഗോഡ്.
    • 2020 ഓഗസ്റ്റ് 11 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
    ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad