കടവൂർ ജയൻ വധക്കേസ്: ആർ എസ് എസ് പ്രവർത്തകരായ ഒമ്പത് പേർക്കും ജീവപര്യന്തം കഠിന തടവ്; കൊലപാതകത്തിന് കാരണം ജയൻ ആർ എസ് എസ് വിട്ടതിലുള്ള പ്രതികാരം
കൊല്ലം: ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന കടവൂര്‍ ജയനെ കൊലപ്പെടുത്തിയ കേസിൽ ഒമ്പത് പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്. ഒമ്പത് പ്രതികളും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. കൊല്ലം പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ഓരോ പ്രതിയും 71,500 രൂപ പിഴയും അടയ്ക്കണം. പ്രതികളിൽ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വീഡിയോ കോൺഫറൻസിലൂടെയായിരുന്നു വിധി പ്രസ്താവം.
ആർ എസ് എസ് ൻ്റെ സജീവ പ്രവർത്തകരായ ജി. വിനോദ്, ജി. ഗോപകുമാര്‍, സുബ്രഹ്മണ്യം, പ്രിയരാജ്, പ്രണവ്, എസ്. അരുണ്‍, രജനീഷ്, ദിനരാജ്, ആര്. ഷിജു എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.
2012 ഫെബ്രുവരിയിലാണ് പ്രതികള്‍ കടവൂര്‍ ജംഗ്ഷനില്‍ വച്ച് ജയനെ കൊലപ്പെടുത്തിയത്.ജയൻ ആര്‍എസ്എസ് വിട്ടതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം എന്ന അപ്പേഷണ സംഘത്തിൻ്റെ കണ്ടെത്തൽ കോടതി ശരിവച്ചിരുന്നു.
നേരത്തെ പ്രതികള്‍ക്ക് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
No comments
Post a Comment