യുവതിയുടെ സന്ദർഭോചിത ഇടപെടൽപെരുമണ്ണിൽ ഒഴിവായത് വൻ ദുരന്തം
ഇരിട്ടി:
റോഡിൽ പൊട്ടിവീണ വൈദ്യുതി പ്രവഹിക്കുന്ന വൈദ്യുത കമ്പിയിലൂടെ ഒരു പ്രദേശത്തുണ്ടാകുമായിരുന്ന വൻ ദുരന്ത മൊഴിവായത് ആശുപത്രി ജീവനക്കാരിയായ യുവതിയുടെ സന്ദർഭോചിത ഇടപെടൽ മൂലംകഴിഞ്ഞ ദിവസം വൈകീട്ട് പെരുമണ്ണ് ശ്രീ നാരായണവിലാസം സ്കൂളിനടുത്തായിരുന്നു സംഭവം. കൂത്തുപറമ്പ് കോ-ഓപ്പറേറ്റീവ് ആ ശുപത്രിയിയിലെ എക്സറേ ടെക്നീഷ്യനായ പെരുമണ്ണ് ഹരിത നിവാസിലെ എൻ.സ നിലകുമാരിയാണ് ഒരു വൻ ദുരന്തമുഖത്തു നിന്നും തൻ്റെ നാടിനേയും നാട്ടുകാരെയും രക്ഷിച്ചത്
നൈറ്റ് ഡ്യുട്ടിയുണ്ടായിരുന്ന സനിലകുമാരി കഴിഞ്ഞ ദിവസം വാഹനങ്ങളില്ലാത്തതിനാൽ ജോലി സ്ഥലമായ കൂത്തുപറമ്പിലേക്ക് പോകുന്നതിനായി ഇരിക്കൂ റിലേക്ക് നടന്നു പോകവെയാണ് ഇരിട്ടി -തളിപ്പറമ്പ് സംസ്ഥാന പാതയിൽ പെരുമണ്ണ് സ്മൃതി മണ്ഡപത്തിനു സമീപത്തെ റോഡിൽ വൈദ്യുതി ലൈനിലെ രണ്ട് കമ്പി പൊട്ടി വീണുകിടക്കുന്നത് കണ്ടത്
രണ്ടു കമ്പിയും തമ്മിലുരസി വൈദ്യുതി പ്രവഹിക്കുന്നതായി കണ്ടയുടനെ ഒന്നു പക ച്ചെങ്കിലും ധൈര്യം ചോരാതെ സനിലകമാരി മുന്നിൽ കണ്ട ദുരന്ത മൊഴിവാ ക്കുന്നതിനായി റോഡിനിരുവശവുമുള്ള മരത്തിൻ്റെ ചെറിയ ശിഖരങ്ങൾ അടർത്തി റോഡിൻ്റെ ഇരുഭാഗങ്ങളിലുമായി നിരത്തി സമീപത്ത് നിന്ന് രണ്ട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളേയും കാൽനട യാത്രക്കാരേയും ഉച്ചത്തിൽ അലറിവിളിച്ചും ആംഗ്യം കാണിച്ചും അപകട മുന്നറിയിപ്പു നൽകി റോഡിൻ്റെ രണ്ടു വശങ്ങളിലുമായി തടുത്തു നിർത്തുകയായിരുന്നു
തുടർന്ന് യുവതി തന്നെ ഇരിക്കൂർ കെ.എസ്.ഇ.ബി വൈദ്യുതി സെക്ഷൻ ഓഫീസിൽ വിളിച്ചറിയിക്കുകയും ചെയ്തു.ഓഫീസിൽ ഫോൺ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹുസൈൻ വിവരം ബന്ധപ്പെട്ടവർക്ക് കൈമാറുകയുംകാലവർഷത്തെ തുടർന്ന് ഫീൽഡിൽ വിവിധ ഭാഗങ്ങളിൽ ലൈനിൽ അറ്റകുറ്റപ്പണി ചെയ്തു കൊണ്ടിരി ക്കുകയായിരുന്ന ജീവനക്കാരായ മനോജ് എത്തി ലൈൻ ഓഫാക്കി.അപകടം ഒഴിവാക്കുകയായിരുന്നു
പിന്നീട് ഏതാനും ജീവനക്കാർ കൂടി സംഭവസ്ഥലത്തെത്തി അറ്റകുറ്റപ്പണ്ണിനടത്തി അപകടം ഒഴിവാക്കി വൈദ്യുതി ബന്ധം പുന:സ്ഥാപിച്ച ശേഷമാണ് ഗതാഗത തടസ്സം ഒഴിവാക്കി വാഹനങ്ങളും കാൽ നടയാത്രക്കാരും കടന്നു പോയത്. അപകട മുനമ്പിൽ പകച്ചു നിൽക്കാതെ ധൈര്യസമേതം അവസരത്തിനൊത്തുയർന്ന് ഒരു വലിയ ദുരന്തത്തിൽ നിന്നും നാടിനെയും നാട്ടുകാരെയും രക്ഷിക്കാനുള്ള മാതൃകാപരമായ ഇടപെടൽ നടത്തിയ സനിലകുമാരിയ ഇരിക്കൂർ കെ.എസ്.ഇ.ബി.സബ് എഞ്ചിനിയർ സുരേഷിൻ്റെ നേതൃത്വത്തിൽ വൈദ്യുതി വകുപ്പ് ജീവനക്കാരും.നാട്ടുകാരും അഭിനന്ദിച്ചു.
No comments
Post a Comment