Header Ads

  • Breaking News

    സഹോദരിമാരായ പെണ്‍കുട്ടികള്‍ക്ക് പീഢനം; ബന്ധുവും അമ്മയും പരിയാരം പോലീസിന്റെ പിടിയില്‍


    പരിയാരം: 
    സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ബന്ധുവായ മധ്യവയസ്‌കനും സംഭവം ഒളിച്ചുവെച്ചതിന് പെണ്‍കുട്ടികളുടെ അമ്മയും പിടിയില്‍.
    പോക്‌സോ നിയമപ്രകാരമാണ് പരിയാരം പോലീസ് കേസെടുത്തത്ത്. പരിയാരം സ്റ്റേഷന്‍ പരിധിയിലെ പതിമൂന്നും, പതിനാറുംവയസുള്ള സഹോദരിമാരുടെ പരാതിയിലാണ് കേസ്.

    2016 മുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. ഇക്കഴിഞ്ഞ ജൂലായ് 28 നും പീഡനത്തിന് ഇരയായത്രെ. കുട്ടികളുടെ അച്ഛനുമമ്മയും കുടുംബവഴക്കിനെ തുടര്‍ന്ന് വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. പെണ്‍കുട്ടികള്‍ അമ്മയോടൊപ്പം താമസിക്കുന്നത് മുതലാക്കിയാണ് ബന്ധുകൂടിയായ പ്രതി പെണ്‍കുട്ടികളെ പീഡിപ്പിച്ചത്.

    2016 ഡിസംബറില്‍ ചെങ്ങളായിയില്‍ വാടക വീട്ടില്‍ താമസിക്കവെ അവിടെ ചെന്നും ഇയാള്‍ 13 കാരിയെ പീഡിപ്പിച്ചിരുന്നതായി മൊഴിയില്‍ പറയുന്നു. ഇതു സംബന്ധിച്ച പരാതി ശ്രീകണ്ഠാപുരം പോലീസിന് കൈമാറിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ ഇരുവരും വിദ്യാര്‍ഥിനികളാണ്.
    കഴിഞ്ഞ ദിവസമാണ് കുട്ടികൾ ഈ വിവരം പുറത്തു പറയുന്നത്.ഇതിനെ തുടർന്ന് ചൈൽഡ് ലൈൻ അന്വേഷണം നടത്തുകയും പോലിസിൽ പരാതി നൽകുകയുമായിരുന്നു.
    പരിയാരം സി ഐ കെ.വി.ബാബുവിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും

    No comments

    Post Top Ad

    Post Bottom Ad