Header Ads

  • Breaking News

    SSLC / Higher Seconday /VHSE സേ/ ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ സെപ്‌തംബര്‍ 22 മുതല്‍ തുടങ്ങും

    ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ സെപ്‌തംബര്‍ 22 മുതല്‍ നടക്കുന്നതാണ്.
    ഹയര്‍സെക്കന്‍ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി/ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ററി/ആര്‍ട്ട് ഹയര്‍ സെക്കന്‍ററി സേ/ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ 2020 സെപ്തംബര്‍ 22ന് ആരംഭിക്കുന്നതാണ്. 

    വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി വിഭാഗം കുട്ടികള്‍ അവരുടെ സ്കൂളുകളുമായി ബന്ധപ്പെട്ട് അപേക്ഷിക്കാവുന്നതാണ്.

    എസ്.എസ്.എല്‍.സി. /ടി.എച്ച്.എസ്.എല്‍.സി./എ.എച്ച്.എസ്.എല്‍.സി./എസ്.എസ്.എല്‍.സി.(ഹിയറിംഗ് ഇംപയേര്‍ഡ്.) /ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേര്‍ഡ്) സേ പരീക്ഷകളും 2020 സെപ്റ്റംബര്‍ 22-ന് ആരംഭിക്കും. 

    കോവിഡ് 19-ന്‍റെ പശ്ചാത്തലത്തില്‍ മെയ് 26 മുതല്‍ നടന്ന പരീക്ഷകള്‍ എഴുതാന്‍ കഴിയാതിരുന്ന കുട്ടികള്‍ക്ക് അവസരം നഷ്ടപ്പെട്ട വിഷയങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതും ഇത്തരം വിദ്യാര്‍ത്ഥികളെ റഗുലര്‍ കാന്‍ഡിഡേറ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതാണ്.

    No comments

    Post Top Ad

    Post Bottom Ad