1.40 ലക്ഷം ഒഴിവുകളിലേക്ക് പരീക്ഷകള്‍ നടത്താനൊരുങ്ങി റെയില്‍വേ, തീയതി പ്രഖ്യാപിച്ചു
റെയില്‍വേ റിക്രൂട്ട് ബോര്‍ഡ് നോണ്‍ ടെക്നിക്കല്‍ പോപ്പുലര്‍ കാറ്റഗറീസ്, ഐസൊലേറ്റഡ് ആന്‍ഡ് മിനിസ്‌റ്റീരിയല്‍, ലെവണ്‍ വണ്‍ കാറ്റഗറികളിലേക്ക് നടത്തിയ ഒഴിവുകളിലേക്കുള്ള കമ്ബ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകള്‍ ഡിസംബര്‍ 15 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ട്വിറ്ററിലൂടെ അറിയിച്ചു.
റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. യാദവ് പരീക്ഷകളുടെ തീയതി പ്രഖ്യാപിക്കുന്ന വീഡിയോയും പിയൂഷ് ഗോയല്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ' 1,40,640 ഒഴിവുകളിലേക്കാണ് 2019 ഫെബ്രുവരി 23നാണ് വിജ്ഞാപനം നടത്തിയത്. 2 കോടിയോളം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നുള്ള അപേക്ഷകളാണ് റെയില്‍വേയ്ക്ക് ലഭിച്ചത്.2019 മാര്‍ച്ച്1നും 31നും ഇടയിലായിരുന്നു അപേക്ഷകള്‍ ക്ഷണിച്ചിരുന്നത്. അപേക്ഷകളുടെ സൂഷ്മ പരിശോധനകള്‍ പൂര്‍ത്തിയായി. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇതുവരെ പരീക്ഷകള്‍ നടത്തിയിട്ടില്ല. മൂന്ന് കാറ്റഗറികളിലേക്കുള്ള പരീക്ഷകളും ഡിസംബര്‍ 15ന് ആരംഭിക്കും. പരീക്ഷാക്രമത്തെ സംബന്ധിച്ച വിശദവിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടും. ' റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
ഗാര്‍ഡ്, ഓഫീസ് ക്ലാര്‍ക്ക്, കൊമേഴ്ഷ്യല്‍ ക്ലാര്‍ക്ക് തുടങ്ങിവ പോസ്റ്റുകളാണ് നോണ്‍ ടെക്നിക്കല്‍ പോപ്പുലര്‍ കാറ്റഗറിയിലുള്ളത്. 35,208 ഒഴിവുകളാണ് ഈ കാറ്റഗറിയില്‍. മെയിന്റെയിനേഴ്സ്, പോയിന്റ്സ്മാന്‍ എന്നിവരാണഅ ലെലല്‍ വണില്‍ ഉള്‍പ്പെടുന്നത്. ഈ കാറ്റഗറിയില്‍ 1,03,769 ഒഴിവുകളുണ്ട്. ഐസൊലേറ്റഡ് ആന്‍ഡ് മിനിസ്റ്റീരിയല്‍ കാറ്റഗറിയില്‍ 1,663 ഒഴിവുകളാണുള്ളത്. ഈ വര്‍ഷം ജൂണിനും സെപ്റ്റംബറിനും ഇടയില്‍ പരീക്ഷകള്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ നീട്ടി വയ്ക്കുകയായിരുന്നു.
No comments
Post a Comment