17 എംപിമാർക്ക് കൊവിഡ്...
ലോക്സഭയിലെ 17 എംപിമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലോക്സഭാ സമ്മേളനം നടക്കുന്നതിന്റെ മുന്നോടിയായി നടത്തിയ പരിശോധനയുടെ ഫലം വന്നപ്പോഴാണ് 17 എംപിമാർക്ക് കൊവിഡ് ഉള്ളതായി കണ്ടെത്തിയത്. ഇതിൽ 12 എംപിമാർ ബിജെപി അംഗങ്ങളാണ്. നേരത്തെ പാര്‍ലമെന്റിലെ 50 ഓളം ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡിനെ തുടർന്ന് കനത്ത നിയന്ത്രണങ്ങളോടെയാണ് സമ്മേളനം നടക്കുന്നത്.
No comments
Post a Comment