Header Ads

  • Breaking News

    എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കേണ്ട രീതി മാറുന്നു, സെപ്റ്റംബർ 18 മുതൽ പുതിയ സൗകര്യം


    എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കേണ്ട രീതി മാറുന്നു. ഒടിപി അടിസ്ഥാനമാക്കി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള സമയപരിധി വര്‍ധിപ്പിച്ച്‌ എസ്ബിഐ. ഒടിപി പരിശോധിച്ചതിന് ശേഷം ഒരു ദിവസം മുഴുവന്‍ എടിഎമ്മില്‍ നിന്ന് പതിനായിരത്തിലധികം രൂപ പിന്‍വലിക്കാന്‍ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് സാധിക്കും.
    ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപഭോക്താവിന്റെ മൊബൈല്‍ നമ്ബറില്‍ ഒടിപി ലഭിക്കും. കാര്‍ഡുടമ പിന്‍വലിക്കാനുള്ള തുക എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ ഒടിപി വിന്‍ഡോ എടിഎം സ്‌ക്രീനില്‍ തെളിയും. തുടര്‍ന്ന് ഇവിടെ രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ ലഭിക്കുന്ന ഒടിപി നല്‍കിയാല്‍ ഇടപാട് പൂര്‍ത്തിയാക്കാനാകും.
    ജനുവരിയില്‍ രാത്രി എട്ട് മുതല്‍ രാവിലെ എട്ട് വരെ ഉപയോക്താക്കള്‍ക്ക് എസ്ബിഐ ഈ സൗകര്യം അനുവദിച്ചിരുന്നു.
    അനധികൃത ഇടപാടുകള്‍ കുറയ്ക്കുന്നതിന് വേണ്ടിയാണ് ഒടിപി വഴിയുള്ള എടിഎം ഇടപാടുകള്‍ അവതരിപ്പിച്ചതെന്ന് എസ്ബിഐ അധികൃതര്‍ പറയുന്നു. ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതോടെ പണം ഇടപാടുകള്‍ക്ക് സുരക്ഷയുടെ മറ്റൊരു തലം കൂടി എസ്ബിഐ ചേര്‍ക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.
    എടിഎം തട്ടിപ്പുകള്‍ ഇല്ലാതാക്കി എടിഎം കാര്‍ഡുടമകളുടെ പണം ഇതിലൂടെ സംരക്ഷിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
    എന്നാല്‍ മറ്റൊരു ബാങ്കിന്റെ എടിഎമ്മിലൂടെ പണം പിന്‍വലിക്കാന്‍ സ്‌റ്റേറ്റ് ബാങ്ക് കാര്‍ഡ് ഉടമയ്ക്ക് ഈ സൗകര്യം ലഭിക്കില്ല. നാഷണല്‍ ഫിനാന്‍ഷ്യല്‍ സ്വിച്ചില്‍ (എന്‍.എഫ്.എസ്) ഈ സൗകര്യം വികസിപ്പിച്ചിട്ടില്ലാത്തതിനാലാണിത്. ആഭ്യന്തര ഇന്റര്‍ബാങ്ക് എടിഎം ഇടപാടുകളുടെ 95 ശതമാനവും എന്‍.എഫ്.എസ് വഴിയാണ് കൈകാര്യം ചെയ്യുന്നത്.

    No comments

    Post Top Ad

    Post Bottom Ad