Header Ads

  • Breaking News

    ആന്‍റിജന്‍ ടെസ്റ്റ് നെഗറ്റീവായാലും പി.സി.ആര്‍ പരിശോധന നടത്തണം: സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രം

    കൊവിഡ് രോഗ ലക്ഷണമുള്ളവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. ആന്‍റിജന്‍ ടെസ്റ്റ് നെഗറ്റീവായാലും പിസിആര്‍ പരിശോധന നടത്തണമെന്നാണ് നിര്‍ദേശം.

    രാജ്യത്ത് കൊവിഡ് രോഗം ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയത്.

    കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമാകുന്നവരില്‍ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് കാണിച്ചാലും നിര്‍ബന്ധമായും പി.സി.ആര്‍ ടെസ്റ്റ് അടക്കമുള്ളവ നടത്തി രോഗവിവരം സ്ഥിരീകരിക്കണമെന്നാണ് കേന്ദ്രനിര്‍ദ്ദേശം. രോഗവാഹകര്‍ ഇല്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് തടയാന്‍ വീണ്ടും പരിശോധന നടത്തേണ്ടത് അനിവാര്യമാണ്. രോഗികളെ വളരെ നേരത്തെ തന്നെ കണ്ടെത്തി ഐസൊലേറ്റ് ചെയ്യാനും ഈ നടപടിക്രമം ഉപകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

    No comments

    Post Top Ad

    Post Bottom Ad