Header Ads

  • Breaking News

    ചക്കരക്കൽ ലോക് ഡൗണിൽ


      ചക്കരക്കൽ ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും നാളെ (30.9. 2020 ) മുതൽ അടച്ചിടണം.
      ഇന്ന് (29.9.2020)ചേർന്ന ഓൺലൈൻ മീറ്റിങ്ങിൽ ബഹു: കണ്ണൂർ DYSP, ചക്കരക്കൽ CI, SI, രാഷ്ട്രീയ സാമൂഹ്യ സംഘടന നേതാക്കൾ, പഞ്ചായത്ത് സെക്രട്ടറി, പ്രസിഡൻ്റുമാർ, എന്നിവരെല്ലാം കൂടി ചേർന്ന് എടുത്ത തീരുമാനപ്രകാരം കോ വിഡ് വ്യാപനം രൂക്ഷമായതിൻ്റെ പശ്ചാതലത്തിൽ ചക്കരക്കൽ ടൗണിലെ മുഴുവൻ കടകളും 7 ദിവസത്തേക്ക് അടച്ചിടണം എന്നാണ് തീരുമാനമായത്. ഇത് വ്യാപാരികൾ വീണ്ടും പ്രതിസന്ധിയിലേക്ക് പോകാനാണ് സാധ്യത.
      അവശ്യസാധനങ്ങൾ വിൽക്കുന്ന (പഴം, പച്ചക്കറി, ബേക്കറി )  ഇന്ന് കോവിഡ് 19 പോസറ്റീവ് സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളികളുമായി സമ്പർക്കത്തിലേർപ്പെടാത്ത കടകൾക്ക്നാളെ (30.9.2020) ഉച്ചയ്ക്ക് 2 മണി വരെ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സാധനങ്ങൾ കാലിയാക്കാം. അതിനു ശേഷം 7 ദിവസത്തേക്ക് പൂർണമായും അടച്ചിടണം.

    No comments

    Post Top Ad

    Post Bottom Ad