മുഖ്യമന്ത്രിയ്ക്ക് ഫോണിലൂടെ ഭീഷണി സന്ദേശം
തിരുവനന്തപുരം :
മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണി. ഇന്നലെ രാത്രിയാണ് ഫോണിലൂടെ ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് തിരുവനന്തപുരം നഗരത്തിൽ സുരക്ഷ ശക്തമാക്കി. ശേഷം മണിക്കൂറുകള്‍ക്കകം തന്നെ ഫോണിന്റെ ഉടമയെ കായംകുളത്ത് കസ്റ്റഡിയിലെടുത്തു. ഇയാൾ ചേരാവള്ളി സ്വദേശിയെന്നാണ് വിവരം, മൂന്ന് ദിവസം മുൻപ് ഫോൺ നഷ്ടപ്പെട്ടുവെന്നാണ് മൊഴി. ഇയാളെ പിന്നീട് മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചുവെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
No comments
Post a Comment