Header Ads

  • Breaking News

    സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്രാപിക്കുന്നു : കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര ജലകമ്മീഷൻ


    സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. കാലവര്‍ഷം വീണ്ടും ശക്തിപ്രാപിക്കുന്നതിനാൽ ശക്തമായ മഴ ഉണ്ടാകാമെന്നു കേന്ദ്ര ജലകമ്മീഷന്റെ ജാഗ്രതാ നിര്‍ദ്ദേശം. മിക്ക ഡാമുകളിലും 90 ശതമാനത്തിലധികം വെള്ളമുള്ളതിനാല്‍ സൂക്ഷ്മ നിരീക്ഷണം തുടരണമെന്നും നിർദേശത്തിൽ പറയുന്നു. കര്‍ണാടകത്തിനും, തമിഴ്‌നാടിനും സമാനമായ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.ഇടുക്കി ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതോടൊപ്പം തന്നെ കേരള തീരത്ത് ഇന്ന് 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.സെപ്റ്റംബര്‍ ആറു വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടി മഴയ്ക്ക് സാധ്യതയുള്ളതിനാൽ അടുത്ത നാല് ദിവസവും സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 4 മുതല്‍ സെപ്റ്റംബര്‍ 10 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ സാധാരണയേക്കാള്‍ കൂടിയ മഴയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

    No comments

    Post Top Ad

    Post Bottom Ad