Header Ads

  • Breaking News

    ദേശീയപാതയിലെ കുഴികള്‍ അടച്ചു തുടങ്ങി...

     


    പാപ്പിനിശ്ശേരി: 

    തകർന്ന ദേശീയപാതയിലെ കുഴികൾ അടയ്ക്കുന്ന പ്രവൃത്തി തുടങ്ങി. പാപ്പിനിശ്ശേരിക്കും പുതിയതെരുവിനും ഇടയിൽ മാത്രം നൂറുകണക്കിന് കുഴികളാണുള്ളത്. വെള്ളിയാഴ്ച രാവിലെ മുതലാണ് പൊതുമരാമത്തിന്റെ കീഴിലുള്ള ദേശീയപാതാ അധികൃതരുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾ തുടങ്ങിയത്.

    പാപ്പിനിശ്ശേരി പഴയങ്ങാടികവലയിലെ കുഴികളും വളപട്ടണം പാലത്തിന് സമീപത്തെ കുഴികളുമാണ് ആദ്യഘട്ടത്തിൽ അടച്ചുപൂർത്തിയാക്കിയത്. പാതയിലെ നിരവധി വലിയ വഴികൾ മൂലം വാഹനങ്ങൾ പതുക്കെ പോയതോടെ കഴിഞ്ഞ കുറേ ദിവസമായി പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.

    No comments

    Post Top Ad

    Post Bottom Ad