കണ്ണൂർ പയ്യാവൂരിൽ കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നില്‍ ബ്ലേഡ് മാഫിയയുടെ സമ്മർദ്ദമെന്ന് സൂചന
കണ്ണൂർ പയ്യാവൂരിൽ കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നില്‍ ബ്ലേഡ് മാഫിയയുടെ സമ്മർദ്ദമെന്ന് സൂചന.
കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഡി.വൈ.എസ്.പി ടി.പി പ്രേമരാജനാണ് അന്വേഷണ ചുമതല. സംഭവത്തില്‍ കുടുംബത്തിലെ അമ്മയും കുട്ടിയും മരിച്ചിരുന്നു.
ആഗസ്ത് 27ന് രാത്രിയാണ് സ്വപ്‌ന ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി രണ്ട് കുഞ്ഞുങ്ങള്‍ക്കും നല്‍കി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ഇളയകുട്ടി ഇളയകുട്ടി 30ന് മരിച്ചു. ഇന്നലെ രാവിലെ സ്വപ്‌നയും മരിച്ചു.11 വയസ്സുള്ള കുട്ടി ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററില്‍ ചികിത്സയിലാണ്. ഇവരുടെ ആത്മഹത്യ ശ്രമത്തിന് പിന്നില്‍ ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദമാണെന്നാണ് ഉയരുന്ന ആക്ഷപം.
പയ്യാവൂരില്‍ അക്കൂസ് കളക്ഷന്‍ എന്ന പേരില്‍ ഇവര്‍ക്കൊരു സ്ഥാപനം ഉണ്ടായിരുന്നു. അതിന്റെ വിപുലീകരണവുമായി ബന്ധപ്പെട്ട് 80 ലക്ഷത്തോളം രൂപയുടെ ബാധ്യത വന്നു. തുടര്‍ന്ന് ലോക്ക്ഡൗണില്‍ വ്യാപാരം കൂടി നിലച്ചതോടെ ബ്ലേഡ് മാഫിയയില്‍ നിന്നും പണം വാങ്ങുകയായിരുന്നു. ഇവരുടെ സമ്മര്‍ദ്ദത്തിനൊടുവിലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. നിലവില്‍ ലോക്കല്‍ പൊലീസില്‍ നിന്നും കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്.
No comments
Post a Comment