Header Ads

  • Breaking News

    കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ കോവിഡ് രോഗി തൂങ്ങിമരിച്ചു


    കണ്ണൂർ:
    പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിതൻ തൂങ്ങി മരിച്ചു. കണ്ണൂർ ചാലയിലെ രവീന്ദ്രൻ (60) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെ കൊവിഡ് വാർഡിലെ ബാത്റൂമിലാണ് മൃതദേഹം കണ്ടത്.
    വ്യാഴാഴ്ച വൈകുന്നേരമായിരുന്നു പ്രമേഹരോഗിയായ ഭാര്യയെ കാണിക്കുന്നതിനായി ഇദ്ദേഹം പരിയാരത്ത് എത്തിയത്. ഭാര്യയും കൊവിഡ് ബാധിതയാണ്. സംസ്ക്കാരം പിന്നീട്. പരിയാരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

    No comments

    Post Top Ad

    Post Bottom Ad