Header Ads

  • Breaking News

    പഴയങ്ങാടി ബസ് സ്റ്റാൻഡ് സ്ത്രീ സൗഹൃദം വിശ്രമകേന്ദ്രം ഒരുങ്ങി


    പഴയങ്ങാടി: 
    ഏഴോം പഞ്ചായത്തിന് കീഴിലുള്ള പഴയങ്ങാടി ബസ്‌ സ്റ്റാൻഡിനോട് ചേർന്നുള്ള ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ കെട്ടിടം ഇനി സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രം. 2004ൽ അന്നത്തെ കേരള ടൂറിസം മന്ത്രിയായ കെ.സി വേണുഗോപാൽ തറക്കല്ലിടുകയും അദ്ദേഹം തന്നെ 2006ൽ തുറന്ന് കൊടുക്കുകയും ചെയ്ത കെട്ടിടമാണ് ഇപ്പോൾ 28 ലക്ഷം രൂപ ചെലവിൽ നവീകരിച്ച് സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രമാക്കിയിരിക്കുന്നത്.

    ബസ് സ്റ്റാൻഡ് പുനർനിർമ്മാണ വേളയിൽ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ മാറ്റി ഇവിടെ സ്ത്രീകളുടെ വിശ്രമകേന്ദ്രം ഒരുക്കുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുകയായിരുന്നു. യാത്രക്കാരായ സ്ത്രീകൾക്ക് വിശ്രമിക്കുവാനുള്ള സൗകര്യവും കെട്ടിടത്തിന്റെ താഴെ ഭാഗത്തും മുകൾ നിലയിലുമായി രണ്ട് മുലയൂട്ട് കേന്ദ്രങ്ങളും, മാടായി കാവിലേക്കായി ദൂര സ്ഥലങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് റീഫ്രഷ് ആകുവാനുള്ള മുറിയും സ്ത്രീകൾക്കായുള്ള മൂത്രപ്പുരയും കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. പ്ലാൻ ഫണ്ടും ശുചിത്വ മിഷൻ ഫണ്ടും ഉപയോഗിച്ചാണ് കെട്ടിടം നവീകരിച്ചിട്ടുള്ളത്. ഈ മാസാവസാനം യാത്രക്കാർക്കായി കേന്ദ്രം തുറന്ന് കൊടുക്കും.

    പഴയങ്ങാടി ബസ് സ്റ്റാൻഡിൽ എത്തുന്ന സ്ത്രീ യാത്രക്കാരെ മുൻനിർത്തി വിശ്രമ കേന്ദ്രമെന്നുള്ളത് വലിയ ആവശ്യമായിരുന്നു. ഇതോടെ സ്ത്രീ യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമാകും.

    No comments

    Post Top Ad

    Post Bottom Ad