വാട്സാപ്പ് വഴി സൈബർ അറ്റാക്ക്; പ്രചരണം വ്യാജം
വാട്സാപ്പ് മുഖാന്തിരം സൈബർ അറ്റാക്ക് ഉണ്ടാകുമെന്നും ഗ്രൂപ്പുകൾ അഡ്മിൻ ഒൺലി ആക്കണമെന്നുമുള്ള തരത്തിൽ കേരള പൊലീസിന്റെ പേരിൽ സന്ദേശം പ്രചരിച്ചിരുന്നു. അത്തരം സന്ദേശം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് തന്നെ രംഗത്ത് എത്തി. ഇത്തരത്തിൽ ഒരു സന്ദേശവും കേരള പോലീസ് നൽകിയിട്ടില്ല. പൊതുജനങ്ങൾക്കിടയിൽ ആശങ്ക പരത്തുന്ന വ്യാജ സന്ദേശങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്കുവെക്കരുതെന്നും പൊലീസ് നിർദ്ദേശിച്ചു.
No comments
Post a Comment