Header Ads

  • Breaking News

    എസ് എസ് എഫ് ബേക്കൽ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.

    ബേക്കൽ: എസ് എസ് എഫ് ഇരുപത്തിയേഴാമത് ബേക്കൽ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു സെപ്റ്റംബർ 12,13 ശനി,ഞായർ തീയതികളിൽ നടന്ന സാഹിത്യോത്സവിൽ 45ഓളം മത്സരങ്ങളിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. കോവിഡ് പ്രതിസന്ധിയിലും ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തിയാണ് സാഹിത്യോത്സവ് സംഘടിപ്പിച്ചത്. വ്യത്യസ്ത വിഭാഗങ്ങളിലായി നടന്ന സാഹിത്യോത്സവിൽ പൂച്ചക്കാട് യൂണിറ്റ് ഒന്നാംസ്ഥാനവും മുക്കൂട് യൂണിറ്റ് രണ്ടാം സ്ഥാനവും മൗവ്വൽ യൂണിറ്റ് മൂന്നാംസ്ഥാനവും ബിലാൽ യൂണിറ്റ് നാലാം സ്ഥാനവും കരസ്ഥമാക്കി. ഇസ്മായിൽ മുക്കൂടിൻ്റെ അധ്യക്ഷതയിൽ നടന്ന സാഹിത്യോത്സവ് ഉദ്ഘാടന സംഗമം  കേരള മുസ്ലിം ജമാഅത്ത് ഉദുമ സോൺ പ്രസിഡണ്ട് സയ്യിദ് കെപിഎസ് തങ്ങൾ ഹദ്ദാദ് നിർവഹിച്ചു മുഖ്യാതിഥിയായി കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോക്ടർ ഖാദർ മാങ്ങാട് പ്രഭാഷണം നടത്തി. പ്രണയ പ്രഭാഷണം എസ് എസ് എഫ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി ഷക്കീർ മാസ്റ്റർ പെട്ടിക്കുണ്ട് നിർവഹിച്ചു. സമാപന സമ്മേളനത്തിന് എസ്‌വൈഎസ് ഉദുമ സോൺ സെക്രട്ടറി ആബിദ് സഖാഫി മൗവ്വൽ പ്രമുഖ മാധ്യമ പ്രവർത്തകൻ റിയാസ് അമലടുക്കം കേരള മുസ്ലിം ജമാഅത്ത് ഭാരവാഹികളായ സലാം തൊട്ടി, അബൂബക്കർ മദനി, കെ പി മുഹമ്മദ് കുഞ്ഞി പൂച്ചക്കാട്, മദർ ഇന്ത്യ കുഞ്ഞഹമ്മദ് പൂച്ചക്കാട്, എസ് വൈ എസ് ഭാരവാഹികളായ നൗഫൽ സഅദി ജാൽസൂർ, ഇല്യാസ് തൊട്ടി, ഐ സി എഫ് ആർ എസ് സി പ്രതിനിധികളായ ഇർഷാദ് മാസ്റ്റർ തെക്കുംപുറം, ഹസീബ് മൗവ്വൽ എസ് എസ് ഉദുമ ഡിവിഷൻ ഭാരവാഹികളായ അബ്ദുൽജബ്ബാർ ബിലാൽ,ആഷിക് ഹദ്ദാദ്,മുബഷിർ കളനാട്, എന്നിവർ പങ്കെടുത്തു പരിപാടിയിൽ സെക്ടർ ജനറൽ സെക്രട്ടറി അഷ്റഫ് പള്ളിപ്പുഴ സ്വാഗതവും സെക്ടർ സെക്രട്ടറി സഹൽ പൂച്ചക്കാട് നന്ദിയും പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad