Header Ads

  • Breaking News

    വീട്ടിലെ പാചകത്തിന് ചെലവ് കുറഞ്ഞ പദ്ധതിയുമായി കേന്ദ്രം : വളരെ കുറഞ്ഞ ചെലവില്‍ വൈദ്യുതി എത്തിച്ച് നല്‍കും : പദ്ധതി വിശദീകരിച്ച് കേന്ദ്രം


    ന്യൂഡല്‍ഹി: 
    വീട്ടിലെ പാചകത്തിന് ചെലവ് കുറഞ്ഞ പദ്ധതിയുമായി കേന്ദ്രം . ഇതിനായി വളരെ കുറഞ്ഞ ചെലവില്‍ വൈദ്യുതി എത്തിച്ച് നല്‍കും.
    പാചകത്തിനായി വൈദ്യുതി വലിയ തോതില്‍ എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ഭാവി കാര്യങ്ങളിലൊന്നാണ് വൈദ്യുതി. അടിസ്ഥാന സൗകര്യങ്ങളില്‍ ഭൂരിഭാഗവും വൈദ്യുതി ഉപയോഗിച്ചായിരിക്കും. പവര്‍ ഫൌണ്ടേഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഇതിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനമായും ഒന്ന് പാചക വൈദ്യുതി കേന്ദ്രീകരിച്ചാണ്. ഇത് സമ്പദ്വ്യവസ്ഥ ആശ്രയിക്കുന്നതും ഇറക്കുമതിയില്‍ നിന്ന് സ്വതന്ത്രമാക്കുന്നതുമാണ്. ദരിദ്രര്‍ക്കൊപ്പമാണ് സര്‍ക്കാര്‍. പാവപ്പെട്ടവര്‍ക്ക് പാചകത്തിനായി കുറഞ്ഞ നിരക്കില്‍ വൈദ്യുതി എത്തിക്കാന്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രധാന്‍മന്ത്രി ആവാസ് യോജന, ഹര്‍ ഘര്‍ ബിജ്‌ലി തുടങ്ങിയവ പാവപ്പെട്ടവരെ കേന്ദ്രീകരിച്ചുള്ള പദ്ധതികളായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad