Header Ads

  • Breaking News

    കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സ്വാശ്രയ ഫീസ് വാങ്ങരുത്: സതീശൻ പാച്ചേനി


    കണ്ണൂർ:

    കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ 2016 മുതൽ 2018 വരെ വർഷങ്ങളിൽ പ്രവേശനം നേടിയ വിദ്യാർഥികളോട് സ്വാശ്രയ നിരക്കിൽ ഫീസ് പിരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.

    ഗവ. മെഡിക്കൽ കോളേജായി മൂന്നുവർഷമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ അതിനുമുൻപ് സ്വാശ്രയസ്ഥാപനമായിരുന്നപ്പോഴുള്ള അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് എന്ന പഴയ ലെറ്റർപാഡ് ഉപയോഗിച്ച് കത്ത് നൽകി സ്വാശ്രയഫീസ് വാങ്ങുന്നത് ക്രമക്കേടിനുള്ള നീക്കമായേ കാണാനാവൂ. 2016 മുതൽ എം.ബി.ബി.എസിന് പ്രവേശനം നേടിയ വിദ്യാർഥികളെല്ലാം നീറ്റ് പരീക്ഷയെഴുതി വ്യത്യസ്ത കാറ്റഗറിയിൽ മെറിറ്റടിസ്ഥാനത്തിലാണ് ചേർന്നത്.

    കോളേജ് അധികൃതരുടെ തെറ്റായ നടപടിക്കെതിരെ വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിക്കുകയും സുപ്രീം കോടതി ഉയർന്ന ഫീസ് വാങ്ങുന്നത് സ്റ്റേചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും സർക്കാർ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന സമീപനത്തെക്കുറിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കയുണ്ട‌്‌- സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad