കാലിലെ മുറിവ് മാറ്റാനുള്ള ശസ്ത്രക്രിയക്കിടെ ബാലികയുടെ മരണം ; ചികിത്സാപിഴവ് ആരോപിച്ച് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം
കൊല്ലം:
കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയക്കിടെ ഏഴ് വയസ്സുകാരി മരിച്ച സംഭവത്തില്‍ ചികിത്സാപിഴവ് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്താണ് നീക്കിയത്.
കഴിഞ്ഞ 22നാണ് ജന്മനാ കാലില്‍ വളവുള്ള എഴുകോണ്‍ മാറനാട് കുറ്റിയില്‍ വീട്ടില്‍ സി.എഎസ്. സജീവ് കുമാര്‍-വിനിത ദമ്ബതികളുടെ ഏഴ് വയസ്സുകാരി ആദ്യ എസ്. ലക്ഷ്മിയെ കൊല്ലം കടപ്പാക്കട ടൗണ്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന അനൂപ് ഓര്‍ത്തോ കെയര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചത്. രണ്ട് ശസ്ത്രക്രിയ നടത്തിയാല്‍ കുഞ്ഞിെന്റ കാലിലെ വളവ് മാറ്റാമെന്ന് ഡോക്ടര്‍മാര്‍ രക്ഷാകര്‍ത്താക്കളെ അറിയിച്ചു.
പലരില്‍നിന്നും പലിശക്കും കടം വാങ്ങിയുമാണ് കുട്ടിയെ ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചത്. കഴിഞ്ഞ 23ന് ശസ്ത്രക്രിയ നടത്താന്‍ ഓപറേഷന് തിയറ്ററിലേക്ക് കൊണ്ടുപോയി. എന്നാല്‍, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഡോക്ടറോട് വിവരം തിരക്കിയപ്പോഴാണ് ശസ്ത്രക്രിയക്കിടെ കുഞ്ഞിന് ഹൃദയാഘാതം ഉണ്ടായതായി അറിയിച്ചത്. മറ്റൊരു ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുന്നേ കുട്ടി മരിച്ചു.
അസ്ഥി സംബന്ധമായ വളവല്ലാതെ കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ചികിത്സയിലും അനസ്തേഷ്യ നല്‍കിയതിലും ഉണ്ടായ പിഴവാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടി രക്ഷാകര്ത്താക്കള് പൊലീസില്‍ പരാതി നല്കി. കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മൃതശരീരവുമായി ആശുപത്രിയിലേക്ക് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കാന്‍ എത്തുമെന്നറിഞ്ഞതോടെ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധിക്കാന്‍ എത്തിയത്. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. തിരുവനന്തപുരത്ത് നിന്ന് മൃതദേഹവുമായി എത്തിയ ആബുലന്‍സ് ആശുപത്രിക്ക് ഏതാനും കിലോമീറ്ററിന് മുമ്ബ് പൊലീസ്തടഞ്ഞു. തുടര്‍ന്ന് ആംബുലന്‍സ് പൊലീസ് അകമ്ബടിയോടെ കുട്ടിയുടെ വീട്ടിലേക്ക് തിരച്ചയച്ചു.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് എ.സി.പി പ്രദീപ്കുമാറിെന്റ നേതൃത്വത്തില്‍ പൊലീസ് എത്തിയിരുന്നു. കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ മൃതദേഹം മറവുചെയ്യില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞെങ്കിലും പിന്നീട് സംസ്കരിച്ചു. വിഷയത്തില്‍ ആശുപത്രി അധികൃതരുടെ പ്രതികരണം ലഭിച്ചില്ല.
No comments
Post a Comment