വാഹന പരിശോധന ഇന്ന് മുതൽ ഹൈടെക്
ഇ പോസ് യന്ത്രം ഉപയോഗിച്ചുളള പൊലീസിൻറെ വാഹനപരിശോധനയക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കം. പൊലീസിൽ കറൻസി രഹിത പ്രവർത്തനത്തിലേക്കുള്ള ആദ്യ പടിയായാണ് ഇ പോസ് സംവിധാനം നടപ്പിലാക്കുന്നത്.
കോവിഡിൻറെ പശ്ചാത്തലത്തിൽ രേഖകൾ നേരിട്ട് പരിശോധിക്കാതെ നിയമലംഘനങ്ങളുടെ ഫോട്ടോ സഹിതമാണ് കേസുകൾ ഇതിലൂടെ രജിസ്റ്റർ ചെയ്യുക. ഹെൽമറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കുമ്പോൾ പൊലീസ് പിടിച്ചാൽ പിഴയടക്കാനുളള 500 രൂപ കയ്യിലില്ലെങ്കിൽ എടിഎം കാർഡ് നൽകി നേരിട്ട് പിഴ അടയ്ക്കാം.
ഇ പോസ് യന്ത്രത്തിൽ വാഹനത്തിൻറെ നമ്പർ അടിച്ചുകൊടുത്താൽ വാഹന ഉടമയെ കുറിച്ച് ആവശ്യമായ വിവരങ്ങളെല്ലാം കിട്ടും. ഇതിനു വാഹന ഉടമയിൽ നിന്നുമുണ്ടായ സമാനമായ നിയമലംഘനങ്ങളും എളുപ്പത്തിൽ പൊലീസിന് ലഭിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം,തൃശൂർ എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഇത് നടപ്പാക്കുന്നത്. ഓരോ നഗരത്തിനും 100 വീതം യന്ത്രങ്ങളാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. പടിപടിയായി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പൊലീസിൻറെ തീരുമാനം.
No comments
Post a Comment