പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കൂവേരി സ്വദേശിയായ യുവാവ് അറസ്റ്റില്‍
തളിപ്പറമ്പ്:
സുഹൃത്തിന്റെ പ്രായപൂര്‍ത്തിയെത്താത്ത മകളെ ബലാല്‍സംഗം ചെയ്ത യുവാവിനെ തളിപ്പറമ്പ് പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.
കൂവേരി തേറണ്ടിയിലെ പീടിക വളപ്പില്‍ പി.വി.ദിഗേഷിനെ(32)യാണ് അറസ്റ്റ് ചെയ്തത്.
15 കാരിയായ പെണ്‍കുട്ടിയെ അച്ഛനുമായുള്ള ബന്ധം മുതലെടുത്ത് ഫോണില്‍ നിരന്തരമായി വിളിച്ച് ബന്ധം സ്ഥാപിച്ച ശേഷം ലൈംഗികമായി പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ജൂലായ് ഒന്‍പതിന് ഉച്ചക്ക് രണ്ടുമണിയോടെ പെണ്‍കുട്ടി താമസിക്കുന്ന വീടിന് സമീപത്തെ റബ്ബര്‍തോട്ടത്തിലേക്ക് വിളിച്ചു വരുത്തി ബലാല്‍സംഗം ചെയ്തു എന്നാണ് പരാതി.
ഈ സംഭവത്തിന് മുമ്പേ മെയ് മാസം ആദ്യദിവസവും പിന്നീട് ഒരാഴ്ച്ച കഴിഞ്ഞും ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.
സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്ന് കുഴിച്ചുമൂടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവത്രേ. പെണ്‍കുട്ടിയുടെ സ്വഭാവത്തിലുള്ള വ്യത്യാസം ശ്രദ്ധയില്‍പെട്ട മാതാപിതാക്കള്‍ നിര്‍ബന്ധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ഇന്നലെ വൈകുന്നേരമാണ് പോലീസ് കൂവേരിയില്‍ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
No comments
Post a Comment