ഇന്ത്യയിലെ ആദ്യ സമ്പുർണ സാക്ഷരതാ ഗ്രാമം എന്ന ബഹുമതിക്ക് ഏഴോ ഗ്രാമത്തെ ഉയർത്താൻ പരി ശ്രമിച്ച ആദ്യകാല സാക്ഷരതാ പ്രവർത്തകരുടെ കൂട്ടായ്മ (ഫ്ളെയിം) ലോകസാക്ഷരതാ ദിനം ആചരിച്ചു
ഇന്ത്യയിലെ ആദ്യ സമ്പുർണ സാക്ഷരതാ ഗ്രാമം എന്ന ബഹുമതിക്ക് ഏഴോ ഗ്രാമത്തെ ഉയർത്താൻ പരി ശ്രമിച്ച ആദ്യകാല സാക്ഷരതാ പ്രവർത്തകരുടെ കൂട്ടായ്മ (ഫ്ളെയിം) ലോകസാക്ഷരതാ ദിനം ആചരിച്ചു
മുൻ പഞ്ചായത്ത് അംഗം പി.വി.കുഞ്ഞിരാമൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഡി.വിമല ഉദ്ഘാടനം ചെയ്തു.
കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി (കാൻഫെഡ്, ) സംസ്ഥാന സെക്രട്ടരി ബി.എസ്.ബാലചന്ദ്രൻ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ചു.
ജില്ലാ സാക്ഷരതാ മിഷൻ കോഡിനേറ്റർ ഷാജു ജോൺ മുഖ്യ ഭാഷണം നടത്തി. ബ്ലോക്ക് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് ഗീതാ അനിൽകുമാർ ആശംസയർപ്പിച്ചു.
വി.ആർ.വി. ഏഴോം, സി.രാമചന്ദ്രൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
കാൻ ഫെഡിൻ്റെ ആഭിമുഖ്യത്തിൽ ഏഴോം ഗ്രാമ പഞ്ചായത്തും പഞ്ചായത്തിൽ നിലവിലുണ്ടായിരുന്ന വിവിധ കലാസാംസ്കാരിക സംഘങ്ങളും ചേർന്ന് 84-85 കാലഘട്ടത്തിൽ സംഘടിപ്പിച്ച അതിതീവ്രയത്നത്തിലൂടെയാണ് ഏഴോം സമ്പൂർണ്ണ സാക്ഷരത കരസ്ഥമാക്കിയിരുന്നത് '
No comments
Post a Comment