ചെയ്തത് തെറ്റായിപ്പോയി, ക്ഷമിക്കണം'; ക്രൂര പീഡനത്തിനുശേഷം പെണ്‍കുട്ടിയോട് പ്രതി
ആംബുലന്‍സില്‍വെച്ച് പീഡിപ്പിച്ച േശഷം പെണ്‍കുട്ടിയോട് ഡ്രൈവര്‍ ക്ഷാമപണം നടത്തിയെന്നും ഇത് പെണ്‍കുട്ടി റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും പൊലീസ്. കേസില്‍ എല്ലാ തെളിവുകളും പൊലീസ് ശേഖരിച്ചുവെന്നും പത്തനംതിട്ട എസ്.പി കെ.ജി സൈമണ്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. 'ചെയ്തത് തെറ്റായിപ്പോയി. ക്ഷമിക്കണം. ആരോടും പറയരുത്...' എന്നാണ് പ്രതിയായ ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
വധശ്രമ കേസില്‍ പ്രതിയായ കായംകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയില്‍ നൗഫല്‍ (29) ആണ് സംഭവത്തില്‍ അറസ്റ്റിലായത്.
ഞായറാഴ്ച പുലര്‍ച്ചെ ആറന്മുളയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കോവിഡ് ബാധിതയായ 19 കാരിയെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകവെ ഡ്രൈവര്‍ ആംബുലന്‍സില്‍ പീഡിപ്പിക്കുകയായിരുന്നു.
ആംബുലന്‍സില്‍ കോവിഡ് ബാധിതരായ രണ്ടു യുവതികളുമായി പോയ നൗഫല്‍, ഒരാളെ കോഴഞ്ചേരിയിലെ ജില്ല ആശുപത്രിയിലിറക്കിയ ശേഷം 19 കാരിയുമായി വിജനമായ ആറന്മുള വിമാനത്താവള ഭൂമിയിലേക്ക് പോകുകയായിരുന്നു. പീഡനത്തിനു ശേഷം യുവതിയെ ഇയാള്‍ പന്തളം അര്‍ച്ചന ആശുപത്രിക്ക് മുന്നില്‍ ഇറക്കിവിടുകയായിരുന്നു.പീഡിപ്പിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു.
സംസ്ഥാന പോലീസ് മേധാവിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കണമെന്ന് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക് ഡിജിപിക്ക് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സര്‍വീസ് നടത്തുന്ന ആംബുലന്‍സുകള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നത്.
No comments
Post a Comment