പാലാരിവട്ടം പാലം പൊളിച്ചു തുടങ്ങി, എട്ട് മാസത്തിനുളളില്‍ പുതിയ പാലം
പാലാരിവട്ടം പാലം പൊളിച്ചു തുടങ്ങി.ആദ്യ ദിവസങ്ങളില്‍ വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങളൊന്നുമുണ്ടാകില്ല. പാലം പൊളിക്കുന്നതിന് മുന്നോടിയായി രാവിലെ എട്ടരയോടെ പൂജാ കര്‍മ്മങ്ങള്‍ നടന്നു.ഇന്ന് 10 മണിയോടുകൂടി പോലീസിന്റെയും ഡിഎംആര്‍സിയുടെയും സംയുക്ത പരിശോധനയുണ്ടാകും. അതിനു ശേഷമാണ് ഏതുതരത്തിലുള്ള നിയന്ത്രണങ്ങള്‍ വേണമെന്ന തീരുമാനങ്ങള്‍ എടുക്കുക.
ഡി.എം.ആര്‍.സിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌റ്റ് സൊസൈറ്റിയാണ് പുതിയ പാലം പണിയുന്നത്. 661 മീറ്റര്‍ ദൂരം വരുന്ന പാലത്തിന്റെ ടാര്‍ ഇളക്കിമാറ്റുന്നതാണ് ആദ്യ ഘട്ടത്തില്‍ ചെയ്യുക. നാല് ദിവസം കൊണ്ട് ഈ ജോലി തീരും. ഈ സമയം പാലത്തിന്റെ രണ്ട് വശങ്ങളിലൂടെയും വാഹനം കടത്തിവിടും.യാത്രക്കാരെ വലിയ തോതില്‍ ബുദ്ധിമുട്ടിക്കുന്ന നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല. രാത്രിയും പകലും പാലം നിര്‍മ്മാണ ജോലികള്‍ നടക്കും. പ്രധാന ജോലികള്‍ രാത്രിയില്‍ നടത്താനാണ് ആലോചന. അടുത്തയാഴ്ച തന്നെ ഗര്‍ഡറുകള്‍ നീക്കുന്ന ജോലിയും തുടങ്ങും. എട്ട് മാസത്തിനുളളില്‍ പാലം പണി പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
No comments
Post a Comment