റെഡ് ഈസ് ബ്ലഡ് കേരളയുടെ ജീവാമൃതം പ്ലാസ്മ ഡൊണേഷന്‍ ഡ്രൈവ് കാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു
റെഡ് ഈസ് ബ്ലഡ് കേരള കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടത്താനിരിക്കുന്ന പ്ലാസ്മ ഡോണേഷൻ ഡ്രൈവിന്റെ പോസ്റ്റർ പ്രകാശനം കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ NARAYANA NAIK പ്രകാശനം ചെയ്തു. പരിപാടിയിൽ RIBK കണ്ണൂർ ജില്ലാ രക്ഷാധികാരി ചാൾസൺ ഏഴിമല ,, RIBK കണ്ണൂർ ജില്ലാ സെക്രട്ടറി മിഥുൻ പെരളശ്ശേരി എന്നിവർ സന്നിഹിതരായി.
കോവിഡ് സ്ഥിരീകരിച്ചതിനുശേഷം നെഗറ്റീവായ 20 നും 50 ഇടയ്ക്ക് പ്രായമുള്ള പ്ലാസ്മ നല്‍കാന്‍ സന്നദ്ധരായ വ്യക്തികളെ ഒരുമിപ്പിച്ച് രക്തത്തിലെ പ്ലാസ്മ വേർതിരിച്ച് covid - 19 രോഗബാധിതരായി ചികിത്സയിൽ ഉള്ളവർക്ക് നൽകി ജീവന്റെ തുടിപ്പ് നിലനിർത്തുന്ന ഒരു പരിപാടിയാണിത്.
നിങ്ങൾ സന്നദ്ധത അറിയിച്ച് വരുന്നതിലൂടെ covid - 19 ബാധിതരായി നിൽക്കുന്നവർക്ക് ഹൃദയതുടിപ്പിന്റെ ഭാഗമാവുകയാണ് ചെയ്യുന്നത്.
പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ പ്ലാസ്മ ചികിത്സ തുടരുന്നത് കണക്കിലെടുത്ത് റെഡ് ഈസ് ബ്ലഡ് കേരള കണ്ണൂർ ജില്ലാ ചാപ്റ്റർ ഇതിലേക്ക് ദാതാക്കളെ എത്തിക്കാൻ ശ്രമം നടത്തുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്
No comments
Post a Comment