കോലധാരി പ്രദീപൻ പെരുവണ്ണാൻ അന്തരിച്ചു.
കണ്ണൂർ ചക്കരക്കൽ ഇരിവേരി സ്വദേശി.. തെയ്യമെന്ന അനുഷ്ടാനത്തെ സ്വന്തം ഹൃദയതാളമായ് നെഞ്ചോടു ചേർത്തു വച്ച പച്ച മനുഷ്യൻ.. വടക്കേ മലബാറിലെ ഏറെ ശ്രദ്ധേയനായ കനലാടി ബാലൻ പെരുവണ്ണാന്റെയും കാർത്ത്യായനിയമ്മയുടെയും മകനായ് ജനനം.. ആടി വേടൻ കെട്ടി തുടക്കം.. 18 വയസ്സു മുതൽ വയനാട്ട് കുലവൻ കെട്ടിതുടങ്ങിയ ഇദ്ധേഹത്തിന് 26ാംവയസ്സിൽ പുതിയാണ്ടി ആദിമൂലിയാടൻ ക്ഷേത്രത്തിൽ നിന്നും ആദ്യമായി ആചാരം ലഭിച്ചു.. തെയ്യമെന്ന അനുഷ്ടാന കലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ധേഹത്തിന് പിന്നീട് ചിറക്കൽ രാജാവിന്റെ കയ്യിൽ നിന്ന് കൊമ്പ്രക്കാവിൽ നിന്നും പിന്നെ ആമ്പിലാട് നിട്ടൂ കോമത്ത് ശ്രീ ആര്യക്കര കന്നി ഭഗവതീ ക്ഷേത്രത്തിൽ നിന്നും ആചാരം ലഭിച്ചു.. ഇതു തന്നെയാണ് അദ്ധേഹത്തിന്റെ തെയ്യം മികവിന്റെ ഏറ്റവും വലിയ ഉദാഹരണവും. അണിയല നിർമ്മാണം, മുഖത്തെഴുത്ത്, തോറ്റംപാട്ട് എന്നിവയിൽ പ്രാവീണ്യം..തമ്പുരാട്ടി, പോതി, കാരണവർ, വീരൻ, മുത്തപ്പൻ, പുലി മുത്തപ്പൻ, കല്ലിങ്കൽ പൂക്കുലവൻ, വയനാട്ട് കുലവൻ, എടലാപുരത്ത് ചാമുണ്ഡി, ആര്യക്കര കന്നി, ഇളംകരുമകൻ, പൂതാടി, ആദിമൂലിയാടൻ,ഗുരുക്കന്മാർ തുടങ്ങിയ ഒട്ടേറെ തെയ്യങ്ങൾ 48 ലധികം കാവുകളിൽ കെട്ടിയാടിയിട്ടുണ്ട്.. ആദിമൂലിയാടൻ ദൈവവും , കൂടൻ ഗുരുനാഥൻ ദൈവവും കെട്ടിയാടുന്നതിൽ ഏറെ പ്രശസ്തൻ..
No comments
Post a Comment