കണ്ണൂർ തളാപ്പിൽ യുവാവ് കെട്ടിടത്തിൽനിന്നു വീണ് മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ : നഗരത്തിനു സമീപം തളാപ്പിൽ യുവാവിനെ കെട്ടിടത്തിൽനിന്നു വീണ് മരിച്ച നിലയിൽ കണ്ടെത്തി . കടമ്പൂർ കുറത്തിക്കുണ്ടിൽ ഹൗസിൽ കെ സുകുമാരന്റെ മകൻ കെ കെ സച്ചിൻ ( 26 ) ആണ് മരിച്ചത് . രാവിലെ 8.30 ഓടെ ഇതുവഴി പോവുകയായിരുന്ന യാത്രക്കാരാണ് യുവാവിനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത് . ഉടൻ പോലിസിൽ വിവരമറിയിക്കുകയായിരുന്നു . കണ്ണൂർ എൽ ഐസി ഓഫിസിനു സമീപം കണ്ണൻ സ്മാരക മന്ദിരത്തിനു സമീപത്തെ ഫണറ്റിൽ ന്യൂട്രീഷ്യൻ ഫുഡ് വിതരണ കമ്പനിയുടെ പാർട്ണറായി ജോലി ചെയ്തുവരികയായിരുന്നു . രാത്രിയിൽ ഫോൺ ചെയ്യുമ്പോൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരണപ്പെട്ടതാകാമെന്ന് പോലിസ് സംശയം പ്രകടിപ്പിച്ചു . മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റി
No comments
Post a Comment