Header Ads

  • Breaking News

    ചൈനീസ് ആപ്പുകള്‍ക്ക് പിന്നാലെ ചൈനീസ് മൊബൈലുകള്‍ക്കും ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ സാധ്യത


    ചൈനീസ് അപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പോലെ ചൈനീസ് മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ക്കും രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്താന്‍ സാധ്യത. സെപ്തംബര്‍ 19ന് നടക്കുന്ന സുപ്രധാന യോഗത്തില്‍ ഡാറ്റയുടെ സ്വകാര്യതയ്ക്കുതകുന്ന സുരക്ഷാ ശുപാര്‍ശകള്‍ക്ക് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ അംഗീകാരം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

    ഉപഭോക്താവിന്റെ ഡാറ്റ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം ഹാന്‍ഡ്‌സെറ്റ് കമ്പനികള്‍ ഏറ്റെടുക്കണമെന്നാണ് ട്രായിയുടെ ശുപാര്‍ശ. 2018ല്‍ ഇത് സംബന്ധിച്ച്‌ ട്രായി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ട്രായിയുടെ ശുപാര്‍ശകളെ ഐ.സി.എ എതിര്‍ത്തു.

    ആപ്ലിക്കേഷനുകള്‍, ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍, മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ എന്നിവ ഉപഭോക്താക്കളുടെ ഡാറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നായിരുന്നു ശുപാര്‍ശയില്‍ വ്യക്തമാക്കിയത്. കകമ്പനികള്‍ അവരുടെ സെര്‍വറുകള്‍ ഇന്ത്യയില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഇന്ത്യന്‍ വിപണിയില്‍ 74 ശതമാനവും ചൈനീസ് ഹാന്‍സെറ്റുകളാണുള്ളത്.

    ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്പ് എന്നീ ആപ്ലിക്കേഷനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തില്ല. ഇതുസംബന്ധിച്ച്‌ മാര്‍ഗനിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടില്ല. നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയില്ലെങ്കിലും ഈ ആപ്ലിക്കേഷനുകള്‍ ശക്തമായി നിരീക്ഷിക്കാനാണ് നീക്കം. അത്യാവശ്യമെങ്കില്‍ മാത്രം ഇത്തരം ആപ്ലിക്കേഷനുകള്‍ക്കെതിരെ നടപടിയെടുത്താല്‍ മതിയെന്ന് ട്രായി പറയുന്നു.

    No comments

    Post Top Ad

    Post Bottom Ad