പയ്യന്നൂരിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന യുവാവ് കഴുത്തറത്തു മരിച്ച നിലയിൽ
പയ്യന്നൂർ :
കുഞ്ഞിമംഗലം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവിനെ കഴുത്തു മുറിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. വീടിനുള്ളിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
കുവൈറ്റില്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന യുവാവ് കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ക്വാറന്റൈനിൽ കഴിയുകയായിരുന്നു.
ഇന്നു രാവിലെ വീടിന് സമീപത്തെ ഷെഡില്‍ ഭക്ഷണവുമായെത്തിയ ബന്ധു വിളിച്ചിട്ടും പ്രതികരണമൊന്നുമില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിനടുത്ത് നിന്ന് കത്രിക പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാനസിക സമ്മര്‍ദ്ദത്തെ തുടർന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

No comments
Post a Comment