പിലാത്തറ ഇൻഡോർ സ്റ്റേഡിയം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
ദേശീയ നിലവാരത്തിൽ നിർമ്മിച്ച പിലാത്തറ ഇൻഡോർ സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫ്രൻസിലൂടെ നിർവ്വഹിച്ചു. വ്യവസായ കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ്റെ അദ്ധ്യക്ഷത വഹിച്ചു. ടി വി രാജേഷ് എം.എൽ.എ മുഖ്യാഥിതിയായി.ചടങ്ങിൽ ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പ്രഭാവതി സ്വാഗതം പറഞ്ഞു.
ടി വി രാജേഷ് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ആദ്യഘട്ടം 1 കോടിയും സംസ്ഥാന സർക്കാർ 1.82 കോടി രൂപയും ഉപയോഗിച്ചാണ് ആധുനിക സജീകരണത്തോടെ സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത് .
നിലവിൽ കോൺക്രീറ്റ് പ്ലാറ്റ്ഫോം ആണുള്ളത്
ദേശിയ അന്തർദേശിയ നിലവാരത്തിലുള്ള മേപ്പിൾ വുഡ് ഫ്ലോറിംഗ് ചെയ്യുന്നതിന് എം എൽ എ ഫണ്ടിൽ നിന്നും 42 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. പ്രസ്തുത പ്രവൃത്തിയും വേഗത്തിൽ പൂർത്തീകരിക്കും.
43 മീറ്റർ വീതിയും 26 മീറ്റർ നീളത്തിൽ നിർമ്മിച്ചിരിക്കുന്ന സ്റ്റേഡിയത്തിൽ ബാസ്ക്കറ്റ് ബോൾ കോർട്ട് , വോളിബോൾ കോർട്ട്, 4 ഷട്ടിൽ കോർട്ട് എന്നിവയും ഒരുക്കിയിട്ടുണ്ട്. അരീന ലൈറ്റിംഗ് സംവിധാനം, രാത്രിയിൽ പരിശീലനം നടത്തുന്നതിന് എൽ ഇ ഡി ഫ്ലൈഡ് ലൈറ്റ് സംവിധാനവും ഒരുക്കി. 400ലധികം പേർക്ക് ഇരിക്കാവുന്ന ഗാലറിക്ക് പുറമെ 60000 ലിറ്റർ കപ്പാസിയുള്ള വെള്ളം ശേഖരിച്ച് വെക്കാനുളള ടാങ്കും നിർമ്മിച്ചിട്ടുണ്ട്.
No comments
Post a Comment