Header Ads

  • Breaking News

    പഴയങ്ങാടി ആക്‌സിസ്‌ ബേങ്കിന്റെ എടിഎമ്മില്‍ കള്ളനോട്ട്‌ നിക്ഷേപിച്ച സംഭവം, രണ്ടുപേര്‍ അറസ്‌റ്റില്‍


    തളിപ്പറമ്പ് : 
    എ.ടി.എമ്മില്‍ കള്ളനോട്ട്‌ നിക്ഷേപിച്ച സംഭവത്തില്‍ 2 പേര്‍ അറസ്‌റ്റില്‍. പഴയങ്ങാടി ആക്‌സിസ്‌ ബേങ്കിന്റെ എടിഎമ്മില്‍ ആഗസ്‌ത് 13നാണ്‌ കാസര്‍ഗോഡ്‌ സ്വദേശിയുടെ അക്കൗണ്ടില്‍ കള്ളനോട്ട്‌ നിക്ഷേപിച്ചത്‌ കണ്ടെത്തിയത്‌. കര്‍ണാടക കുടകിലെ കുശാല്‍നഗറിലുള്ള ഒളിസങ്കേതത്തില്‍ കഴിയുകയായിരുന്നു ഇവര്‍. ആക്‌സിസ്‌ ബാങ്കിന്റെ പഴയങ്ങാടി എരിപുരം എ ടി എം കൗണ്ടറില്‍ നിന്നാണ്‌ 21,000 രൂപയുടെ കള്ളനോട്ടുകള്‍ നിക്ഷേപിച്ചത്‌.
    തളിപ്പറമ്പ് ഡിവൈഎസ്‌പി ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡാണ്‌ സംഭവത്തിലെ പ്രതികളായ വളപട്ടണം ഹൈവേ ജംഗ്‌ഷനിലെ സുചിത്ര അപ്പാര്‍ട്ട്‌ മെന്റിലെ താമസക്കാരനായ എ.കെ.ഖമുറുദ്ദീന്‍ (42), താവം മുട്ടിലിലെ വലിയവളപ്പില്‍ അബ്‌ദുള്‍ സലാം (45) എന്നിവരെ പിടികൂടിയത്‌.എ ടി എം വഴി നിക്ഷേപം നടത്തുമ്ബോള്‍ കള്ളനോട്ടുകള്‍ ഇട്ടാല്‍ ഒരു പ്രത്യേക അറയിലാണ്‌ സംഭരിക്കപ്പെടുക.

    No comments

    Post Top Ad

    Post Bottom Ad