സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം ഉണ്ടായ കേളകം ഗ്രാമപഞ്ചായത്തില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണ്
കേളകം:
സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം ഉണ്ടായ കേളകം ഗ്രാമപഞ്ചായത്തില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണ്.14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗവ്യാപനത്തെ തുടര്‍ന്ന് തിങ്കളാഴ്ച കേളകം ഹൈസ്‌കൂളില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ആറു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിലൊരാള്‍ പഞ്ചായത്തിലെ ജീവനക്കാരനും മൂന്നുപേര്‍ ചുമട്ടുതൊഴിലാളികളുമാണ് . ഇതിനിടെ തൊണ്ടിയില്‍ നടത്തിയ ആര്‍ ടി പി സി ആര്‍ ടെസ്റ്റില്‍ എട്ടു പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ കേളകം ടൗണിലെ മറ്റൊരു വ്യാപാരിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ ടൗണുമായി ബന്ധപ്പെട്ടവരും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുമാണെന്നാണ് സൂചന. കേളകം പഞ്ചായത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് ഓഫീസ് അടച്ചു.ഓഫീസ് അണുവിമുക്തമാക്കിയ ശേഷം രണ്ടുദിവസത്തേക്ക് അടച്ചിടാന്‍ സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചു
No comments
Post a Comment