പയ്യന്നൂർ ബൈപാസ് റോഡിൽ ഇന്ന് മുതൽ വാഹന ഗതാഗതം തടസ്സപ്പെടും ചെയർമാൻ, പയ്യന്നൂർ നഗര സഭ
പയ്യന്നൂർ:
കൺടൈൻമെന്റ് സോൺ ൻ്റെ ഭാഗമായതിനാൽ ഇന്ന് മുതൽ ഏതാനും ദിവസത്തേക്ക് പയ്യന്നൂർ ബൈപ്പാസ് റോഡിലൂടെ ബസ്സ് ഉൾപ്പെടെയുള്ള വാഹന ഗതാഗതം തടസ്സപ്പെടുമെന്ന് നഗര സഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ അറിയിച്ചു.
പയ്യന്നുരിൽ നേരത്തെ രോഗം സ്ഥിരീകരിക്കപ്പെട്ട രണ്ട് അതിഥി തൊഴിലാളികളുമായി ഇടപഴകിയവർ ഉൾപ്പെടെ 40 അതിഥി തൊഴിലാളികൾക്കായി വെള്ളിയാഴ്ച പയ്യന്നൂർ ഗവ: താലൂക്ക് ആശുപത്രിയിൽ നടത്തിയ ആൻ്റിജൻ ടെസ്റ്റിൽ മുഴുവൻ ഫലങ്ങളും നെഗറ്റീവാണ്.
മുത്തത്തി അർബൻ PHC കേന്ദ്രീകരിച്ച് വെള്ളിയാഴ്ച 20 പേർക്കായി നടത്തിയ ആൻ്റിജൻ ടെസ്റ്റിൽ 20 ഫലങ്ങളും നെഗറ്റീവാണ്.
രോഗബാധിതരുമായി അടുത്തിടപഴകിയ 1 ,19 വാർഡുകളിലെ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ട 13 പേരെയും ഉൾപ്പെടുത്തിയാണ് ഈ പരിശോധന നടത്തിയത്.
പയ്യന്നൂരിൽ ദിവസേന നടക്കുന്ന കോവിഡ് ടെസ്റ്റുകൾ പൊതുവെ കൂടുതലാണ്. ഇനി വരുന്ന ദിവസങ്ങളിലും കൂടുതൽ പരിശോധനകൾ നിശ്ചയിച്ചിട്ടുണ്ട്.
വാർഡ് 1 ലും, 19 ലും രോഗബാധിതരായവർ
രോഗമുക്തി നേടി. വാർഡ് 2 ലെ ആരോഗ്യ പ്രവർത്തകനും മകനും വെള്ളിയാഴ്ച രോഗമുക്തരായി .
എനിയും ജാഗ്രത തുടരണമെന്ന് നഗര സഭ ചെയർമാൻ പറഞ്ഞു.
No comments
Post a Comment